+

ശബരിമലയിലേക്കുള്ള യാത്ര തുടങ്ങി രാഷ്ട്രപതി, സ്വീകരിച്ച് മന്ത്രി വി.എൻ വാസവൻ ; നിലക്കൽ മുതൽ പമ്പ വരെ കനത്ത സു​രക്ഷ

ശബരിമലയിലേക്കുള്ള യാത്ര തുടങ്ങി രാഷ്ട്രപതി ദ്രൗപതി മുർമ്മു. രാവിലെ രാജ്ഭവനിൽ നിന്നും തിരുവനന്തപുരത്ത് നിന്ന് ഹെലികോപ്ടർ മാർഗം അവർ പ്രമാടത്തെത്തി.

പത്തനംതിട്ട: ശബരിമലയിലേക്കുള്ള യാത്ര തുടങ്ങി രാഷ്ട്രപതി ദ്രൗപതി മുർമ്മു. രാവിലെ രാജ്ഭവനിൽ നിന്നും തിരുവനന്തപുരത്ത് നിന്ന് ഹെലികോപ്ടർ മാർഗം അവർ പ്രമാടത്തെത്തി. രാവിലെ 8.40 ന് പ്രത്യേക ഹെലികോപ്റ്ററിൽ എത്തിയ രാഷ്ട്രപതിയെ ദേവസ്വം വകുപ്പ് മന്ത്രി വി.എൻ വാസവൻ്റെ നേതൃത്വത്തിൽ സ്വീകരിച്ചു. ആന്റോ ആന്റണി എംപി, കെ.യു ജനീഷ് കുമാർ എംഎൽഎ, പ്രമോദ് നാരായൺ എംഎൽഎ, ജില്ലാ കലക്ടർ എസ് പ്രേം കൃഷ്ണൻ, ജില്ലാ പൊലിസ് മേധാവി ആർ ആനന്ദ് എന്നിവരും സ്വീകരിക്കാനുണ്ടായിരുന്നു.

പിന്നീട് പമ്പ ഗണപതി ക്ഷേത്രത്തിൽവെച്ച് 1.10ന് ​ഗൂ​ർ​ഖ എ​മ​ർ​ജ​ൻ​സി വാ​ഹ​ന​ത്തി​ൽ പ​മ്പ​യി​ൽ​നി​ന്ന് സ​ന്നി​ധാ​ന​ത്തേ​ക്ക് പു​റ​പ്പെ​ടും. 11.50ന് ​സ​ന്നി​ധാ​ന​ത്ത് എ​ത്തും.

പ​തി​നെ​ട്ടാം​പ​ടി ക​യ​റി 12.20ന് ​ദ​ർ​ശ​നം ന​ട​ത്തും. ദേ​വ​സ്വം ഗ​സ്റ്റ്ഹൗ​സി​ൽ വി​ശ്ര​മി​ച്ച ശേ​ഷം മൂ​ന്നോ​ടെ തിരികെ തിരുവനന്തപുരത്തേക്ക് മടങ്ങും. നേരത്തെ നിലക്കലിലായിരുന്നു രാഷ്ട്രപതിയുടെ ഹെലികോപ്ടർ ഇറങ്ങാൻ നിശ്ചയിച്ചിരുന്നത്. എന്നാൽ, മോശം കാലാവസ്ഥ മൂലം ഇത് പ്രമാടത്തേക്ക് മാറ്റുകയായിരുന്നു.

ശ​ബ​രി​മ​ല ദ​ർ​ശ​ന​മ​ട​ക്കം നാ​ല്​ ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി രാ​ഷ്ട്ര​പ​തി ദ്രൗ​പ​ദി മു​ർ​മു കേ​ര​ള​ത്തി​ലെ​ത്തി. ​പ്ര​ത്യേ​ക വി​മാ​ന​ത്തി​ൽ ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട്​ 6.20ന്​ ​തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി​യ രാ​ഷ്ട്ര​പ​തി​​യെ ഗ​വ​ർ​ണ​ർ രാ​ജേ​ന്ദ്ര ആർ​ലേ​ക്ക​റും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും ചേ​ർ​ന്ന് സ്വീ​ക​രി​ച്ചു.

facebook twitter