ശബരിമല സ്വര്‍ണ്ണക്കൊള്ള: തന്ത്രിമാരുടെ മൊഴി വീണ്ടും രേഖപ്പെടുത്തും

09:11 AM Dec 06, 2025 |


ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ തന്ത്രിമാരുടെ മൊഴി വീണ്ടും രേഖപ്പെടുത്തും. ഉന്നതരിലേക്ക് അന്വേഷണം നീങ്ങണമെന്ന ഹൈക്കോടതി നിര്‍ദേശത്തെത്തുടര്‍ന്നാണ് എസ് ഐ ടിയുടെ നീക്കം. ദേവസ്വം വകുപ്പിലേക്ക് ഉണ്ണികൃഷ്ണന്‍ പോറ്റി അപേക്ഷ നല്‍കിയിട്ടുണ്ടോ എന്ന കാര്യത്തില്‍ സ്ഥിരീകരണം നടത്തും.

ഇതിനായി ദേവസ്വം വകുപ്പും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും കേന്ദ്രീകരിച്ച് കൂടുതല്‍ അന്വേഷണം നടത്താനാണ് തീരുമാനം.തന്ത്രിമാരും ഉണ്ണികൃഷ്ണന്‍ പോറ്റിയും തമ്മിലുള്ള ബന്ധത്തില്‍ കൂടുതല്‍ വ്യക്തത വരുത്തേണ്ടതുമുണ്ട്. ഇതിനിടെ ഒരാഴ്ചയ്ക്കുള്ളില്‍ വരുന്ന സന്നിധാനത്തെ ഉരുപ്പടികളുടെ ശാസ്ത്രീയ പരിശോധനാ ഫലവും നിര്‍ണായകമാണ്.