കൊച്ചി: ശബരിമല സ്വർണക്കൊള്ളക്കേസിൽ ദേവസ്വം മുൻ പ്രസിഡന്റ് എ പത്മകുമാർ ജാമ്യംതേടി ഹൈക്കോടതിയെ സമീപിച്ചു. ഹർജി പരിഗണിച്ച ജസ്റ്റിസ് എ. ബദറുദ്ദീൻ സർക്കാരിന്റെ വിശദീകരണം തേടി.ദേവസ്വം പ്രസിഡന്റായിരിക്കേ വാതിൽപ്പാളി കൊണ്ടുപോകാൻ അനുമതി നൽകിയതിലൂടെ സ്വർണാപഹരണത്തിന് അനുമതി നൽകിയെന്നാണ് കേസ്. വാതിൽപ്പാളി സ്വർണം പൊതിഞ്ഞതാണെന്നതിന് രേഖയില്ല എന്നതടക്കമുള്ള വാദമാണ് മുതിർന്ന അഭിഭാഷകൻ പി വിജയഭാനു വഴി ഫയൽചെയ്ത ജാമ്യഹർജിയിൽ ഉന്നയിക്കുന്നത്.
ശബരിമലയിൽ സ്വർണം പൊതിഞ്ഞതിന്റെ തെളിവായി പ്രോസിക്യൂഷൻ ഹാജരാക്കുന്നത് യുബി ഗ്രൂപ്പ് ജീവനക്കാരൻ നൽകിയതായി പറയുന്ന കത്താണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് വാതിൽപ്പാളിയും സ്വർണം പൊതിഞ്ഞതായി പറയുന്നത്. എത്ര സ്വർണമാണ് ഉപയോഗിച്ചിരിക്കുന്നത് എന്നതിന് രജിസ്റ്റർ ഇല്ലെന്ന് ഡിവിഷൻ ബെഞ്ച് പറഞ്ഞിരുന്നു.
Trending :