പൊന്നാനിയില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാൻ ലോറിയിലിടിച്ച്‌ അപകടം; ഒരാള്‍ക്ക് ദാരുണാന്ത്യം

11:05 AM Dec 08, 2025 | Renjini kannur

മലപ്പുറം: പൊന്നാനിയില്‍ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം ലോറിയിലിടിച്ചുണ്ടായ അപകടത്തില്‍ അയ്യപ്പഭക്തൻ മരിച്ചു.കർണാടക സ്വദേശികള്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍ പെട്ടത്. കര്‍ണ്ണാടക സ്വദേശി ഉമേഷ്(43) ആണ് മരിച്ചത്‌.

പതിനൊന്നു പേർക്ക് പരിക്ക് പറ്റി. അതേ സമയം, ഇന്നലെയും ശബരിമല യാത്രികർ അപകടത്തില്‍പ്പെട്ടിരുന്നു. ശബരിമല പാതയില്‍ കെഎസ്‌ആർടിസി ബസുകള്‍ കൂട്ടിയിടിച്ച്‌ അപകടമുണ്ടായത്. നിലയ്ക്കല്‍ - പമ്ബ റോഡില്‍ അട്ടത്തോടിന് സമീപമാണ് ബസുകള്‍ അപകടത്തില്‍പെട്ടത്. ശബരിമല തീർത്ഥാടകരാണ് കൂട്ടിയിടിച്ച രണ്ട് ബസിലും ഉണ്ടായിരുന്നത്. ഒരു മണിയോടെയാണ് അപകടം ഉണ്ടായത്

Trending :