+

വനത്തില്‍ കുടുങ്ങിയ ശബരിമല തീര്‍ത്ഥാടകരെ മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ തിരിച്ചെത്തിച്ചു

ചെങ്കോട്ട വഴി അച്ചന്‍കോവില്‍ ഭാഗത്ത് എത്തിയ സംഘമാണ് വഴിതെറ്റി വനത്തിനുള്ളില്‍ പെട്ടത്. 

തമിഴ്‌നാട്ടില്‍ നിന്നും വനമാര്‍ഗം കാല്‍നടയായി ശബരിമലയിലേക്ക് പുറപ്പെട്ട തീര്‍ഥാടകര്‍ വനത്തില്‍ കുടുങ്ങി. തിരുനെല്‍വേലിയില്‍ നിന്നുളള 24 പേരടങ്ങുന്ന സംഘമാണ് അച്ചന്‍കോവില്‍ വനഭാഗത്ത് കുടുങ്ങിയത്. കോന്നി കല്ലേലി വനമേഖലയില്‍ വഴിതെറ്റി കുടുങ്ങുകയായിരുന്നു. ചെങ്കോട്ട വഴി അച്ചന്‍കോവില്‍ ഭാഗത്ത് എത്തിയ സംഘമാണ് വഴിതെറ്റി വനത്തിനുള്ളില്‍ പെട്ടത്. 

കല്ലേലി കോന്നി വഴി ശബരിമലയ്ക്ക് പുറപ്പെട്ടതാണ് സംഘം. കൊച്ചുകുട്ടിയും പ്രായമായ ഒരാളും സംഘത്തിലുണ്ടായിരുന്നു. വിവരം പുറത്തറിഞ്ഞയുടന്‍ സംഘത്തിലുളളവരുമായി വനം വകുപ്പും പൊലീസും ബന്ധപ്പെടാന്‍ ശ്രമിച്ചു. മൃഗങ്ങള്‍ ഉള്ള വനത്തിലാണ് ഇവര്‍ കുടുങ്ങിയത്. ഏറെ നേരത്തെ ശ്രമത്തിനൊടുവില്‍ ഇവരെ കണ്ടെത്തി സുരക്ഷിതമായി തിരികെയെത്തിച്ചു.

facebook twitter