എരുമേലി -പമ്പാ പാതയിൽ ശബരിമല തീർത്ഥാടകാരുടെ വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞു ; ഒരാള്‍ മരിച്ചു, 8 പേർക്ക് പരിക്ക്

02:25 PM Jan 01, 2025 | Neha Nair

ശബരിമല : എരുമേലി - പമ്പാ പാതയിലെ കണമലയിൽ ശബരിമല തീർത്ഥാടകാരുടെ വാഹനം അപകടത്തില്‍പ്പെട്ട് ഒരാള്‍ മരിച്ചു. എട്ടു പേർക്ക് ഗുരുതര പരിക്ക്. വാഹനത്തിന്‍റെ ഡ്രൈവർ രാജു (51) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ 10 മണിയോടെ കണമല അട്ടിവളവിൽ ആയിരുന്നു അപകടം.

ആന്ധ്രാ പ്രദേശ് സ്വദേശികള്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്. 22 പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. പരിക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അട്ടിവളവില്‍ ഇറക്കം ഇറങ്ങുമ്പോള്‍ വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. രാജുവിൻ്റെ മൃതദേഹം പാമ്പാടി താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.