+

ഭക്തജനസാഗരമായി ശബരിമല

മണ്ഡലം മകരവിളക്ക് മഹോത്സവം ആരംഭിച്ചതിനുശേഷം ഏറ്റവും കൂടുതൽ ഭക്തജനങ്ങൾ ശബരിമല തീർത്ഥാടനത്തിന് എത്തിയത്. ധനുമാസം ഒന്നാം തീയതിയായ തിങ്കളാഴ്ചയാണ്.

ശബരിമല  : മണ്ഡലം മകരവിളക്ക് മഹോത്സവം ആരംഭിച്ചതിനുശേഷം ഏറ്റവും കൂടുതൽ ഭക്തജനങ്ങൾ ശബരിമല തീർത്ഥാടനത്തിന് എത്തിയത്. ധനുമാസം ഒന്നാം തീയതിയായ തിങ്കളാഴ്ചയാണ്. 87967തീർത്ഥാടകരാണ് പതിനെട്ടാം പടി കയറി ശബരീശനെ ദർശിച്ചത്. സ്പോട്ട് ബുക്കിങ്ങിലൂടെ 19110 തീർത്ഥാടകർ ദർശനത്തിന് എത്തി. ചൊവ്വാഴ്ചയും ഭക്തജന തിരക്ക് വർദ്ധിക്കുകയാണ്.

Preparing for Sabarimala mandala puja

നിർമ്മാല്യ ദർശനത്തിനായി രാത്രിയിൽ തന്നെ പമ്പയിൽ നിന്നും തീർത്ഥാടകർ മല കയറി സന്നിധാനത്ത് എത്തി. നെയ്യഭിഷേകത്തിനും തിരക്ക് അനുഭവപ്പെട്ടു. ദർശനത്തിനെത്തിയ എല്ലാ ഭക്തർക്കും സുഖ ദർശനം സാധ്യമാക്കുന്നതിന് വിവിധ വകുപ്പുകളും ദേവസ്വം ബോർഡും ഏകോപിച്ച് പ്രവർത്തനങ്ങൾ നടത്തിയതിനാൽ പരാതിരഹിതമാണ് തീർത്ഥാടനം.നടപ്പന്തലിൽ വയോജനങ്ങൾക്കും ഭിന്നശേഷിക്കാർക്കും കുട്ടികൾക്കും സ്ത്രീകൾക്കും പ്രത്യേക  വരിയിലൂടെ പതിനെട്ടാം പടി കയറി ദർശനത്തിന് എത്താം. 

തിരക്ക് വർദ്ധിക്കുന്ന സാഹചര്യത്തിൽ സുരക്ഷാക്രമീകരണങ്ങൾ പോലീസ് ശക്തമാക്കിയിട്ടുണ്ട്. വലിയ നടപന്തലിൽ ശരംകുത്തി വരെ  ഭക്തരുടെ നിര നീളുമ്പോൾ ക്രമമായാണ് കടത്തിവിടുന്നത്. ക്യൂവി

facebook twitter