ലക്ക്നൗ: ഉത്തർപ്രദേശിൽ ട്രെയിനുകൾ അട്ടിമറിക്കാൻ ശ്രമം. ട്രാക്കുകളിൽ മരത്തടി കെട്ടിവെച്ചായിരുന്നു ട്രെയിൻ പാളം തെറ്റിക്കാനുള്ള ശ്രമം നടന്നത്. ദലേൽനഗർ - ഉമർത്താലി റെയിൽവേ സ്റ്റേഷനുകൾക്കിടയിലാണ് ട്രെയിൻ അട്ടിമറി ശ്രമം നടന്നത്. ഡൽഹിയിൽ നിന്ന് അസമിലെ ദിബ്രുഗഡിലേക്ക് പോകുകയായിരുന്ന രാജധാനി എക്സ്പ്രസ് ഉൾപ്പെടെ രണ്ട് ട്രെയിനുകൾ അട്ടിമറിക്കാനുള്ള ശ്രമമാണ് അജ്‍ഞാതർ നടത്തിയത്.
രാജ്ധാനി എക്സ്പ്രസിലെ ലോക്കോ പൈലറ്റിൻറെ കൃത്യമായ ഇടപെടലിൽ വലിയ ദുരന്തമാണ് ഒഴിവായത്. അടിയന്തിരമായി ട്രെയിൻ നിർത്തിയതിന് ശേഷം ലോക്കോ പൈലറ്റ് പുറത്തിറങ്ങി ട്രാക്കിന് കുറുകെ കെട്ടിവെച്ചിരുന്ന മരത്തടി എടുത്ത് നീക്കുകയായിരുന്നു. സംഭവത്തിൽ റെയിൽവേ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Trending :