സെയ്ഫ് അലി ഖാന് നേരെയുണ്ടായ ആക്രമണം; 'അക്രമി ബംഗ്ലാദേശിയെന്ന് കരുതി ആ രാജ്യത്തെ മുഴുവന്‍ കുറ്റപ്പെടുത്തരുത്', ഫാറൂഖ് അബ്ദുള്ള

07:10 AM Jan 23, 2025 | Suchithra Sivadas

ബോളിവുഡ് നടന്‍ സെയ്ഫ് അലി ഖാനെതിരായ ആക്രമണത്തില്‍ അപലപിച്ച് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറൂഖ് അബ്ദുള്ള. ഒരു വ്യക്തിയുടെ പ്രവൃത്തിയുടെ പേരില്‍ ഒരു രാജ്യത്തെ മുഴുവന്‍ കുറ്റപ്പെടുത്താനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്കുകയായിരുന്നു ഫാറൂഖ് അബ്ദുള്ള.

''ഇത്തരം സംഭവങ്ങള്‍ക്ക് ഞാന്‍ എതിരാണ്, നടന് നല്ലത് വരട്ടെ, ഒരു മനുഷ്യന്‍ ചെയ്യുന്ന പ്രവര്‍ത്തിക്ക് രാജ്യത്തെ മുഴുവന്‍ കുറ്റപ്പെടുത്താന്‍ ഒരിക്കലും കഴിയില്ല. ഒരു ഇന്ത്യക്കാരന്‍ യുകെയില്‍ എന്തെങ്കിലും മോശം ചെയ്താല്‍ നിങ്ങള്‍ അതിന് ഇന്ത്യയെ മുഴുവന്‍ കുറ്റപ്പെടുത്തുമോ? ഇത് ആ മനുഷ്യനാണ്, രാഷ്ട്രമല്ല... അമേരിക്കയില്‍ എത്ര അനധികൃത ഇന്ത്യക്കാര്‍ ഉണ്ട്? പ്രസിഡന്റ് ട്രംപ് കണക്കുകള്‍ പുറത്തുവിട്ടു. അതിനെ എന്ത് വിളിക്കും?'' ഫാറൂഖ് അബ്ദുള്ള കൂട്ടിച്ചേര്‍ത്തു.