+

സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം ; ശരീഫുള്‍ ഇസ്ലാമിനെതിരെ ശക്തമായ തെളിവുണ്ടെന്ന് മുംബൈ പൊലീസ്

ബംഗ്ലാദേശില്‍ നിന്ന് ഇന്ത്യയില്‍ എത്തിയ പ്രതി കൊല്‍ക്കത്തയില്‍ താമസിച്ചിരുന്നുവെന്നും പൊലീസ് പറഞ്ഞു.

ബോളിവുഡ് താരം സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവത്തില്‍ നിലവില്‍ ബംഗ്ലാദേശ് പൗരനായ ശരീഫുള്‍ ഇസ്ലാം മാത്രമാണ് പ്രതിയെന്ന് മുംബൈ പൊലീസ്. ശരീഫുള്ളിനെതിരെ ശക്തമായ തെളിവുകള്‍ ഉണ്ടെന്ന് പൊലീസ് പറഞ്ഞു. 

അന്വേഷണം ശരിയായ ദിശയില്‍ തന്നെയാണ് നടക്കുന്നതെന്നും മുംബൈ പൊലീസ് അറിയിച്ചു. സെയ്ഫിന്റെ വീട്ടില്‍ നിന്ന് ലഭിച്ച വിരലടയാളങ്ങള്‍ പ്രതിയുടേതുമായി മാച്ച് ചെയ്യുന്നില്ലെന്ന വാദം പൊലീസ് തള്ളി. ബംഗ്ലാദേശില്‍ നിന്ന് ഇന്ത്യയില്‍ എത്തിയ പ്രതി കൊല്‍ക്കത്തയില്‍ താമസിച്ചിരുന്നുവെന്നും പൊലീസ് പറഞ്ഞു.

ഇക്കഴിഞ്ഞ ജനുവരി പതിനാറിനായിരുന്നു ബാന്ദ്രയിലെ വസതിയില്‍വെച്ച് സെയ്ഫ് അലി ഖാന് കുത്തേറ്റത്. ഇതിന് ശേഷം സെയ്ഫിനെ ബാന്ദ്രയിലെ ലീലാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സര്‍ജറിക്ക് പിന്നാലെയാണ് താരം വീട്ടിലേക്ക് മടങ്ങിയത്.

Trending :
facebook twitter