+

സലാം എയര്‍ മസ്‌കറ്റ്-കോഴിക്കോട് വിമാന സര്‍വീസുകള്‍ താല്‍ക്കാലികമായി റദ്ദാക്കി

ജൂലൈ 14 മുതല്‍ വിമാന സര്‍വീസുകള്‍ കാണിക്കുന്നുണ്ട്.

ഒമാനിലെ ബജറ്റ് എയര്‍ലൈനായ സലാം എയര്‍ മസ്‌കറ്റ്-കോഴിക്കോട് വിമാന സര്‍വീസുകള്‍ താല്‍ക്കാലികമായി റദ്ദ് ചെയ്തു. ഇന്ന് മുതല്‍ ജൂലൈ 13 വരെയുള്ള സര്‍വീസുകളാണ് റദ്ദാക്കിയിരിക്കുന്നത്. കമ്പനിയുടെ വെബ്‌സൈറ്റില്‍ ജൂലൈ 13 വരെയും ഫ്‌ലൈറ്റുകള്‍ ലഭ്യമല്ല എന്നാണ് കാണിക്കുന്നത്. യാത്രക്കാര്‍ കുറഞ്ഞതായിരിക്കാം സര്‍വീസുകള്‍ റദ്ദാക്കാന്‍ കാരണമെന്ന് ട്രാവല്‍ ഏജന്‍സികള്‍ പറയുന്നു.


ജൂലൈ 14 മുതല്‍ വിമാന സര്‍വീസുകള്‍ കാണിക്കുന്നുണ്ട്. എന്നാല്‍, ഇനിയും സര്‍വീസുകള്‍ നിര്‍ത്തിവെക്കുമോ എന്ന ആശങ്ക നിലനില്‍ക്കുകയാണ്. ഒമാനില്‍ നിന്നും കേരളത്തിലേക്ക് സര്‍വീസ് നടത്തുന്ന ബജറ്റ് എയര്‍ലൈനാണ് സലാം എയര്‍. സര്‍വീസുകള്‍ നിര്‍ത്തിവെച്ചതോടെ അടിയന്തിര ആവശ്യങ്ങള്‍ക്കായി നാട്ടില്‍പോകാനിരുന്നവര്‍ പ്രതിസന്ധിയിലായിരിക്കുകയാണ്. വിമാനം റദ്ദാക്കിയതുമായി ബന്ധപ്പെട്ട അറിയിപ്പുകള്‍ യാത്രക്കാര്‍ക്ക് സലാം എയര്‍ അയച്ചിരുന്നു.

facebook twitter