ഉപ്പ് കേടാകുമോ ?

10:15 AM Jun 03, 2025 | Kavya Ramachandran

പ്രത്യേകതരം ധാതുക്കളോ സ്വാദോ ചേർക്കാത്ത ഉപ്പ് കേടാവില്ല എന്നാണ് വിദഗ്ധർ നൽകുന്ന ഉത്തരം. ഇവ ചേർത്ത ഉപ്പുകളിൽ ഈർപ്പം കലരുമ്പോൾ അത് കട്ട പിടിക്കും. ഇവ കേടാകാതെ മൂന്നു വർഷം വരെ നിലനിൽക്കും.m

ശുദ്ധമായ ഉപ്പ് അഞ്ച് വർഷത്തേക്ക് യാതൊരുവിധ കേടുപാടും ഇല്ലാതെ ഫ്രഷ്‌ ആയിത്തന്നെ നിലനിൽക്കും. പിങ്ക് ഹിമാലയൻ സാൾട്ട് പോലെ ലവണങ്ങൾ ഉള്ള ഉപ്പിനങ്ങൾ മൂന്നു വർഷം വരെ ഏറ്റവും മികച്ചതായി നിൽക്കും. ഈ പറയുന്ന കാലാവധിയ്ക്ക് ശേഷം, ശേഷം ഗുണമേന്മ കുറയുമെങ്കിലും ഉപ്പ് ഉപയോഗിക്കാൻ സുരക്ഷിതമാണ്.

വിവിധയിനം ഉപ്പുകൾ

അയഡിൻ കൊണ്ട് സമ്പുഷ്ടമായതും ശുദ്ധീകരിക്കപ്പെട്ടതുമായ ഉപ്പാണ് നമ്മൾ സാധാരണയായി അടുക്കളയിൽ ഉപയോഗിക്കുന്ന ടേബിൾ സാൾട്ട്. കട്ടപിടിക്കുന്നത് തടയാൻ അതിൽ ആൻ്റി കേക്കിംഗ് ഏജൻ്റുകൾ ഉപയോഗിക്കാറുണ്ട്. 
അഡിറ്റീവുകൾ ഇല്ലാത്തതും മാംസത്തിൽ നിന്ന് രക്തം നീക്കം ചെയ്യുന്നതിനും പാചകത്തിനും മറ്റും ഉപയോഗിക്കുന്ന ഉപ്പാണ് കോഷർ ഉപ്പ്. 

ഇന്ത്യൻ പാചകരീതിയിൽ പ്രചാരമുള്ള ഒരു സൾഫർ ഉപ്പ് ആണ് കാലാ നാമക് അഥവാ കറുത്ത ഉപ്പ്. ഇന്ത്യ കൂടാതെ, പാകിസ്ഥാൻ, ബംഗ്ലാദേശ്, നേപ്പാൾ എന്നിവിടങ്ങളിലെ ദക്ഷിണേഷ്യൻ പാചകരീതികളിൽ ഉപയോഗിക്കുന്ന ഈ ഉപ്പിന് ഇതിനു പ്രത്യേക തരം രുചിയും മണവും ഉണ്ട്.

ഉപ്പ് കേടാകാതെ എങ്ങനെ സംഭരിക്കാം? വലിയ മെനക്കേടൊന്നും ഇല്ലാത്ത പണിയാണ് അത്. സൂക്ഷ്മജീവികൾക്കോ ​കീടങ്ങൾക്കോ ഒന്നും വലിയ താൽപര്യമില്ലാത്ത വസ്തുക്കളിൽ ഒന്നാണ് ഉപ്പ്. അതുകൊണ്ടുതന്നെ ഇത് സൂക്ഷിക്കാൻ എയർടൈറ്റ് കണ്ടെയ്നർ ആവശ്യമില്ല. എന്നാൽ ഉപ്പ് സൂക്ഷിക്കുന്നത് ഉണങ്ങിയ പാത്രത്തിൽ ആയിരിക്കാൻ ശ്രദ്ധിക്കുക. ഉപ്പിൻറെ ഗുണനിലവാരവും സ്വാദും നിലനിർത്താൻ, നേരിട്ടുള്ള സൂര്യപ്രകാശത്തിൽ നിന്നും ചൂടിൽ നിന്നും മാറ്റി, തണുത്ത ഇരുണ്ട സ്ഥലത്ത് സൂക്ഷിക്കുക.