മോഹൻലാലിനെ നായകനാക്കി അടുത്ത ചിത്രം സംവിധാനം ചെയ്യാൻ സമീർ താഹർ. സമീർ താഹിർ പറഞ്ഞ കഥ മോഹൻലാലിന് ഇഷ്ടപ്പെട്ടെന്നാണ് സൂചന.സമീർ താഹിറിന്റെ അടുത്ത ചിത്രത്തില്‍ മോഹൻലാല്‍ നായകനാകുമെന്നാണ് വിവരം. അടുത്തവർഷത്തേക്ക് മോഹൻലാല്‍ പരിഗണിക്കുന്നുവെന്നാണ് വിവരം.
ഛായാഗ്രാഹകനായി വെള്ളിത്തിരയില്‍ എത്തിയ സമീർ താഹിർ പിന്നീട് സംവിധായകനാവുകയായിരുന്നു. അമല്‍ നീരദിന്റെ മമ്മൂട്ടി ചിത്രം ബിഗ് ബിയിലൂടെ ഛായാഗ്രാഹകനാകുകയും ഫഹദ് ഫാസില്‍, വിനീത് ശ്രീനിവാസൻ എന്നിവർ നായകന്മാരായ ചാപ്പാകുരിശിലൂടെ സംവിധായകനായി അരങ്ങേറുകയും ചെയ്തു.
ദുല്‍ഖർ സല്‍മാൻ നായകനായ നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി, കലി എന്നീ ചിത്രങ്ങളും സംവിധാനം ചെയ്തു. അഞ്ചുസുന്ദരികള്‍ ആന്തോളജിയിലെ ഇഷ എന്ന ചിത്രവും സംവിധാനം ചെയ്തിട്ടുണ്ട്. ഡാഡി കൂള്‍, നിദ്ര, ഡയമണ്ട് നെക്‌ളസ് , ബാംഗ്ളൂർ ഡെയ്സ്, ചന്ദ്രേട്ടൻ എവിടയാ, സുഡാനിഫ്രം നൈജീരിയ, തമാശ, മിന്നല്‍ മുരളി പട, ഡിയർ…