സാംസങ്ങ് ഗ്യാലക്സി എസ് 25 അൾട്രാ ഫോണിൻ്റെ പ്രൈസ് റേഞ്ചാണ് പലർക്കും ഇതിനെ എത്തിപ്പിടിക്കാൻ കഴിയാത്തൊരു സ്വപ്നമാക്കി മാറ്റിയത്. എന്നാൽ ഈ മോഡൽ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് ആമസോൺ ഒരു കിടിലൻ ഓഫർ ഇപ്പോൾ കൊണ്ടുവന്നിട്ടുണ്ട്.
നിങ്ങൾ നിലവിൽ ആമസോൺ സന്ദർശിക്കുകയാണെങ്കിൽ, 256 ജിബി സ്റ്റോറേജും 12 ജിബി റാമും ഉള്ള എസ് 25 അൾട്രയുടെ അടിസ്ഥാന മോഡൽ ₹1,29,999 ന് ലിസ്റ്റ് ചെയ്തിട്ടുണ്ടെന്ന് നിങ്ങൾക്ക് കാണാൻ കഴിയും. ഇത് ഫോണിന്റെ ലോഞ്ച് വിലയാണ്.എന്നാൽ ഇപ്പോൾ, എച്ച്ഡിഎഫ്‌സി ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഇഎംഐയിൽ ഗാലക്‌സി എസ് 25 അൾട്ര വാങ്ങുകയാണെങ്കിൽ, നിങ്ങൾക്ക് ₹13,500 ഇൻസ്റ്റൻഡ് ക്യാഷ്ബാക്ക് ലഭിക്കും. ഡെബിറ്റ് കാർഡ് ഇടപാടുകൾക്കും ഇതേ ഓഫർ ബാധകമാണ്.
ഇതിനുശേഷം, പ്രാബല്യത്തിലുള്ള വില ₹1,16,499 ആയി കുറയും. ഇന് അതല്ല, നിങ്ങൾക്ക് ഒരു ഇഎംഐ ഇടപാട് തിരഞ്ഞെടുക്കാൻ താൽപ്പര്യമില്ലെങ്കിൽ, എച്ച്ഡിഎഫ്‌സി ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പൂർണ്ണ പേയ്‌മെന്റ് നടത്താം. ഇതിലൂടെ നിങ്ങൾക്ക് ₹11,000 ക്യാഷ്ബാക്ക് ലഭിക്കും.ഇതോടെ മോഡലിൻ്റെ വില ₹1,18,999 ആകും.