+

‘ഇത് ഞാൻ കണ്ടുവളർന്ന ലെജൻഡ് തന്നെയാണോ അതോ വർഷങ്ങളായി അറിയാവുന്ന കൂട്ടുകാരനോ?’; മോഹൻലാലിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് നടൻ സംഗീത് പ്രതാപ്

മോഹൻലാലിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് നടൻ സംഗീത് പ്രതാപ്. ‘ഹൃദയപൂർവ്വം’ ചിത്രത്തിന്റെ ലൊക്കേഷനിൽനിന്നുള്ള ചിത്രങ്ങളാണ് സംഗീത് പ്രതാപ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്.  ചിത്രങ്ങളേക്കാളേറെ സംഗീത് പങ്കുവെച്ച കുറിപ്പാണ് വൈറൽ ആവുന്നത്.

സംഗീതിനൊപ്പം ചിരിച്ചുകളിച്ച് നിൽക്കുന്ന മോഹൻലാലാണ് ചിത്രങ്ങളിൽ ഉള്ളത്. ‘ഇത് ഞാൻ കണ്ടുവളർന്ന ലെജൻഡ് തന്നെയാണോ അതോ വർഷങ്ങളായിട്ട് എനിക്കറിയാവുന്ന സുഹൃത്തോയെന്ന് ചിന്തിച്ചു പോയ പല നിമിഷങ്ങളുണ്ടായിട്ടുണ്ട്. എന്റെ ജീവിതത്തിലെ ഏറ്റവും നല്ല ഫോട്ടോസ് ആണിത്. എല്ലാ ആനന്ദ നിമിഷങ്ങൾക്കും ഒരുപാടു നന്ദി ലാലേട്ടാ’ എന്ന ക്യാപ്ഷനോട് കൂടിയാണ് സംഗീത് ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്.

അടുത്തിടെ മോഹൻലാൽ – സംഗീത് പ്രതാപ് കോംബോ പഴയ മോഹൻലാൽ – ശ്രീനിവാസൻ അല്ലെങ്കിൽ ജഗതി കോംബോ പോലെ തോന്നുവെന്ന് സംവിധായകൻ സത്യൻ അന്തിക്കാട് പറഞ്ഞിരുന്നു. അദ്ദേഹം സംവിധാനം ചെയ്യുന്ന ‘ഹൃദയപൂർവം’ എന്ന ഏറ്റവും പുതിയ ചിത്രത്തിലാണ് ഇരുവരും ഒന്നിച്ചെത്തുന്നത്.

അതേസമയം, ‘ഹൃദയപൂർവം’ സിനിമയിൽ മോഹൻലാലും സംഗീത് പ്രതാപും തമ്മിലുള്ള ഹ്യൂമർ നല്ല രീതിയിൽ വർക്കായിട്ടുണ്ടെന്ന് സത്യൻ അന്തിക്കാട് നേരത്തെ പറഞ്ഞിരുന്നു. ഓണത്തിന് എല്ലാവർക്കും ആസ്വദിക്കാൻ സാധിക്കുന്ന ഒരു ചിത്രമായിരിക്കും ഹൃദയപൂർവമെന്നും അദ്ദേഹം വ്യക്തമാക്കി

facebook twitter