+

സത്യന്‍ അന്തിക്കാട്- മോഹന്‍ലാല്‍ ചിത്രം ' ഹൃദയപൂര്‍വ്വം' ; ഓഗസ്റ്റ് 28ന്

മോഹൻലാലും സത്യൻ അന്തിക്കാടും ഒന്നിക്കുന്ന ഹൃദയപൂർവം ഓഗസ്റ്റ് 28-ന് തിയറ്ററുകളിലെത്തും. സംഗീത് പ്രതാപും മാളവിക മോഹനുമാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന

മോഹൻലാലും സത്യൻ അന്തിക്കാടും ഒന്നിക്കുന്ന ഹൃദയപൂർവം ഓഗസ്റ്റ് 28-ന് തിയറ്ററുകളിലെത്തും. സംഗീത് പ്രതാപും മാളവിക മോഹനുമാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ലാലു അലക്സ്,  സംഗീത സിദ്ദിഖ്, ബാബുരാജ്, സബിതാ ആനന്ദ് തുടങ്ങിയവരാണ് ഹൃദയപൂർവത്തിലെ മറ്റുപ്രധാനതാരങ്ങള്‍. അഖില്‍ സത്യന്‍റേതാണ് കഥ. നവാഗതനായ ടി.പി. സോനു തിരക്കഥ ഒരുക്കുന്നു.

അനൂപ് സത്യനാണ് ചിത്രത്തിന്‍റെ പ്രധാന സംവിധാനസഹായി. അനു മൂത്തേടത്ത് ഛായാഗ്രഹണവും കെ.രാജഗോപാല്‍ എഡിറ്റിംഗും നിർവഹിക്കുന്നു. ഓഗസ്റ്റ് 28ന് ഓണം റിലീസായാണ് ചിത്രം എത്തുന്നത്.

മേക്കപ്പ് -പാണ്ഡ്യൻ. കോസ്റ്റ്യും ഡിസൈൻ-സമീരാ സനീഷ്, സ്റ്റില്‍സ് - അമല്‍ സി. സദർ, സഹ സംവിധാനം - ആരോണ്‍ മാത്യു, രാജീവ് രാജേന്ദ്രൻ, വന്ദന സൂര്യ, ശ്രീഹരി. ഫിനാൻസ് കണ്‍ട്രോളർ - മനോഹരൻ കെ. പയ്യന്നൂർ. പ്രൊഡക്ഷൻ മാനേജർ - ആദർശ്. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - ശ്രീക്കുട്ടൻ. പ്രൊഡക്ഷൻ കണ്‍ട്രോളർ- ബിജു തോമസ്. പൂനയിലും കേരളത്തില്‍ കൊച്ചി, വണ്ടിപ്പെരിയാർ എന്നിവിടങ്ങളിലുമായിട്ടാണ് ഈ ചിത്രത്തിന്‍റെ ചിത്രീകരണം പൂർത്തിയായിരിക്കുന്നത്. പിആർഒ-വാഴൂർ ജോസ്

 

Trending :
facebook twitter