
നടിയെ ആക്രമിച്ച കേസില്‍ ദിലീപ് കുറ്റവിമുക്തനായതിന് പിന്നാലെ പ്രതികരിച്ച് ദിലീപിന്റെ അടുത്ത സുഹൃത്തും സംവിധായകനുമായ നാദിര്‍ഷാ. ഫെയ്സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് നാദിര്‍ഷായുടെ പ്രതികരണം.
'ദൈവത്തിന് നന്ദി, സത്യമേവ ജയതേ...' എന്നാണ് നാദിര്‍ഷാ കുറിച്ചത്. ദിലീപിനെ ചേര്‍ത്തുപിടിച്ച് നില്ക്കുന്ന ചിത്രവും നാദിര്‍ഷാ പങ്കുവെച്ചിട്ടുണ്ട്.
കേസില്‍ എട്ടാം പ്രതിയായിരുന്നു ദിലീപ്. അതേസമയം ആദ്യ ആറ് പ്രതികള്‍ കുറ്റക്കാരാണെന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധിച്ചു. ചൊവ്വാഴ്ചയാണ് വിചാരണ നടപടികള്‍ പൂര്‍ത്തിയായത്. പ്രതികള്‍ക്കുള്ള ശിക്ഷ ഡിസംബര്‍ 12-ന് വിധിക്കും.