+

സൗദിയില്‍ വാണിജ്യ രജിസ്‌ട്രേഷനുകളില്‍ റെക്കോര്‍ഡ് വര്‍ധന ; വനിതാ ഉടമസ്ഥതയിലുള്ള ബിസിനസുകള്‍ ഉയരുന്നു

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ സ്ഥാപനങ്ങളുടെ എണ്ണത്തില്‍ 21 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി 12 ലക്ഷത്തിലധികം സ്ഥാപനങ്ങളിലേക്ക് എത്തി.

2025ന്റെ മൂന്നാം പാദത്തില്‍ സൗദി വാണിജ്യ മന്ത്രാലയം അനുവദിച്ച മൊത്തം വാണിജ്യ രജിസ്‌ട്രേഷനുകളുടെ എണ്ണം 1,28,000 കവിഞ്ഞു. ഈ കാലയളവില്‍ അനുവദിച്ച രജിസ്‌ട്രേഷനുകളില്‍ 49 ശതമാനവും വനിതാ ഉടമസ്ഥതയിലുള്ള ബിസിനസുകളാണെന്നത് ശ്രദ്ധേയമാണ്. ഇതോടെ രാജ്യത്തുടനീളമുള്ള ആകെ വാണിജ്യ രജിസ്‌ട്രേഷനുകളുടെ എണ്ണം 17 ലക്ഷത്തിലധികമായി ഉയര്‍ന്നു.


മന്ത്രാലയം പുറത്തിറക്കിയ 2025-ലെ മൂന്നാം പാദത്തിലെ ബിസിനസ് സെക്ടര്‍ ബുള്ളറ്റിന്‍ അനുസരിച്ച്, മൊത്തം വാണിജ്യ രജിസ്‌ട്രേഷനുകളില്‍ 48 ശതമാനം വനിതാ ഉടമസ്ഥതയിലുള്ള ബിസിനസുകളും, 51 ശതമാനം യുവജനങ്ങള്‍ ഉടമസ്ഥതയിലുള്ള ബിസിനസുകളുമാണ്. മൂന്നാം പാദത്തില്‍ ഏറ്റവും കൂടുതല്‍ വാണിജ്യ രജിസ്‌ട്രേഷനുകള്‍ രേഖപ്പെടുത്തിയത് ഏകദേശം 50,000 രജിസ്‌ട്രേഷനുകളുമായി റിയാദ് മേഖലയിലാണ്. ഇതിന് പിന്നാലെ 21,500 ലധികം രജിസ്‌ട്രേഷനുകളുമായി ഈസ്റ്റേന്‍ പ്രൊവിന്‍സ് രണ്ടാമതും, 19,400 രജിസ്‌ട്രേഷനുകളുമായി മക്ക മേഖല മൂന്നാമതുമെത്തി. നിര്‍മ്മാണ മേഖലയാണ് ഏറ്റവും കൂടുതല്‍ വാണിജ്യ രജിസ്‌ട്രേഷനുകള്‍ നേടിയത്. മൊത്തം രജിസ്‌ട്രേഷനുകളുടെ 39 ശതമാനം (67,000 ല്‍ അധികം) ഈ മേഖലയില്‍ നിന്നാണ്. മൊത്തവ്യാപാര, ചില്ലറ വ്യാപാര മേഖല 25,000 ലധികം രജിസ്‌ട്രേഷനുകളുമായി രണ്ടാമതും, നിര്‍മ്മാണ വ്യവസായങ്ങള്‍ 22,000 രജിസ്‌ട്രേഷനുകളുമായി മൂന്നാമതുമാണ്.

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ സ്ഥാപനങ്ങളുടെ എണ്ണത്തില്‍ 21 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി 12 ലക്ഷത്തിലധികം സ്ഥാപനങ്ങളിലേക്ക് എത്തി.

facebook twitter