സം​സ്ഥാ​ന​ത്തെ സ്കൂളുകൾ ജൂൺ രണ്ടിന്​ തുറക്കും

03:00 PM Apr 21, 2025 |


തി​രു​വ​ന​ന്ത​പു​രം: മ​ധ്യ​വേ​ന​ൽ അ​വ​ധി ക​​ഴി​ഞ്ഞ്​ സം​സ്ഥാ​ന​ത്തെ സ്കൂ​ളു​ക​ൾ ജൂ​ൺ ര​ണ്ടി​ന് തു​റ​ക്കും. പ്ര​വേ​ശ​ന​നോ​ത്സ​വ​ത്തി​ൻറെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം ആ​ല​പ്പു​ഴ​യി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​ർ​വ​ഹി​ക്കു​മെ​ന്നും മ​ന്ത്രി വി.​ശി​വ​ൻ​കു​ട്ടി അ​റി​യി​ച്ചു.

സ്കൂ​ൾ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​യി​ൽ ഘ​ട​നാ​പ​ര​മാ​യ സ​മ​ഗ്ര മാ​റ്റം നി​ർദേ​ശി​ക്കു​ന്ന ഖാ​ദ​ർ ക​മ്മി​റ്റി റി​പ്പോ​ർട്ടി​ന്റെ ര​ണ്ടാം​ഭാ​ഗം ന​ട​പ്പാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു വ​രി​ക​യാ​ണ്. ഒ​ന്നാം ഭാ​ഗ​ത്തി​ലെ പ്ര​ധാ​ന ശി​പാ​ർശ​യാ​യ സ്​​പെ​ഷ​ൽ റൂ​ൾ പ​രി​ഷ്ക്ക​ര​ണം പൂ​ർത്തി​യാ​ക്കി. ഇ​ത് ന​ട​പ്പാ​കു​ന്ന​തോ​ടെ ഒ​രു ത​സ്തി​ക പോ​ലും ന​ഷ്ട​പ്പെ​ടി​ല്ല. സ്ഥാ​ന​ക്ക​യ​റ്റ സാ​ധ്യ​ത ഉ​യ​രും. നി​ര​വ​ധി ഘ​ട്ട​ങ്ങ​ളി​ലൂ​ടെ​യാ​ണ് സ്പെ​ഷ്യ​ൽ റൂ​ൾ ത​യ്യാ​റാ​ക്ക​ൽ ന​ട​ന്ന​ത്. ഇ​നി ശേ​ഷി​ക്കു​ന്ന​ത് ധ​ന​വ​കു​പ്പി​ന്റെ അ​നു​മ​തി​യും നി​യ​മ​സ​ഭ​യു​ടെ വി​ദ്യാ​ഭ്യാ​സ സ​ബ്ജ​ക്ട് ക​മ്മി​റ്റി​യു​ടെ അം​ഗീ​കാ​ര​വു​മാ​ണ്.

അ​തു​കൂ​ടി ല​ഭി​ച്ചാ​ൽ സ്പെ​ഷ്യ​ൽ റൂ​ൾ നി​യ​മ​മാ​യി മാ​റും. പു​തി​യ അ​ധ്യ​യ​ന വ​ർഷം ത​ന്നെ ഇ​തു​സം​ബ​ന്ധി​ച്ച് പു​നഃ​സം​ഘ​ട​ന ന​ട​ത്താ​നാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.