സ്‌ക്രൂവ്ഡ് ബ്രെഡ് ബോക്സ് ഉണ്ടാക്കിയാലോ ?

06:40 PM Nov 08, 2025 | Neha Nair

ആവശ്യമായ ചേരുവകൾ

    റൊട്ടി: മൂന്നെണ്ണം
    സ്‌ക്രൂവേര്‍സ്: മൂന്നെണ്ണം
    വെണ്ണ: മൂന്ന് ടേബിള്‍ സ്പൂണ്‍
    ഉരുളക്കിഴങ്ങ്: രണ്ടെണ്ണം വലുത്
    ചിക്കന്‍ അരിഞ്ഞത്ത്: അരകപ്പ്
    കുരുമുളകുപൊടി: ഒരു ടീസ്പൂണ്‍
    ഗരംമസാല: ഒരു ടീസ്പൂണ്‍
    ഉപ്പ്: ആവശ്യത്തിന്
    തക്കാളി സോസ്: മൂന്ന് ടേബിള്‍സ്പൂണ്‍
    പൊതീന ചട്ണി: കാല്‍കപ്പ്

തയ്യാറാക്കുന്ന വിധം

പാനില്‍ വെണ്ണ അലിയിച്ച് റൊട്ടി പൊരിച്ചെടുക്കുക. ഒരു റൊട്ടി ചതുരത്തില്‍ നാലായി മുറിക്കുക. ഒരു പാത്രത്തില്‍ വേവിച്ച ഉരുളക്കിഴങ്ങ് ഉടച്ച് അതിലേക്ക് വേവിച്ച് അരിഞ്ഞുവെച്ച ചിക്കന്‍, കുരുമുളകുപൊടി, ഉപ്പ്, ഗരംമസാല എന്നിവ ചേര്‍ത്ത് കുഴച്ചുവെക്കുക. കുഴച്ചുവെച്ച കൂട്ട് രണ്ടായി ഭാഗിച്ച് ഒന്നിലേക്ക് പൊതീനചട്ണിയും മറ്റേതില്‍ തക്കാളിസോസും ചേര്‍ക്കുക. ശേഷം റൊട്ടി ഒരു കഷണം എടുത്ത് പൊതീന-ഉരുളക്കിഴങ് മിശ്രിതം നിറച്ച് മറ്റൊരു കഷണം മേലെ വെക്കുക. 

അതിനു മീതെ തക്കാളിസോസ്-ഉരുളക്കിഴങ്ങ് മിശ്രിതം നിറയ്ക്കുക. ഈ രീതിയില്‍ എല്ലാ റൊട്ടിക്കഷണങ്ങളും നിറച്ചുവെച്ചതിനുശേഷം ഒരു സ്‌ക്രൂവെര്‍ എടുത്ത് അതിലേക്ക് പൊതീന-ഉരുളക്കിഴങ്ങ് നിറച്ചുവെച്ച റൊട്ടി കോര്‍ക്കുക. പിന്നീട് തക്കാളിസോസ്-ഉരുളക്കിഴങ്ങ് മിശ്രിതം നിറച്ച് കോര്‍ക്കുക. ഇത് ആവര്‍ത്തിക്കുക. ഒരു സ്‌ക്രൂവറില്‍ നാല് ബ്രെഡ് വരുന്ന രീതിയില്‍ കോര്‍ത്തെടുത്ത് തക്കാളിസോസ് ഉപയോഗിച്ച് അലങ്കരിച്ച് കഴിക്കാം.