+

തണ്ണിമത്തന്റെ കുരുവിനും തൊലിക്കുമുണ്ട് ഏറെ ​ഗുണങ്ങൾ

പേര് പോലെ തന്നെ തണ്ണിമത്തനിൽ 92% വെള്ളമാണ്, ഇത് പെട്ടെന്ന് വയറ് നിറഞ്ഞത് പോലെ അനുഭവപ്പെടാൻ കാരണമാകുന്നു. ഇത് ഇടസമയങ്ങളിലെ ലഘുഭക്ഷണങ്ങൾ ഒഴിവാക്കാൻ സഹായിക്കുന്നു. തണ്ണിമത്തനിൽ അടങ്ങിയിട്ടുള്ള അമിനോ ആസിഡ് അർജിനൈൻ അടങ്ങിയിട്ടുള്ളതിനാൽ ശരീരത്തിലെ രക്തയോട്ടം കൂട്ടുന്നു

പേര് പോലെ തന്നെ തണ്ണിമത്തനിൽ 92% വെള്ളമാണ്, ഇത് പെട്ടെന്ന് വയറ് നിറഞ്ഞത് പോലെ അനുഭവപ്പെടാൻ കാരണമാകുന്നു. ഇത് ഇടസമയങ്ങളിലെ ലഘുഭക്ഷണങ്ങൾ ഒഴിവാക്കാൻ സഹായിക്കുന്നു. തണ്ണിമത്തനിൽ അടങ്ങിയിട്ടുള്ള അമിനോ ആസിഡ് അർജിനൈൻ അടങ്ങിയിട്ടുള്ളതിനാൽ ശരീരത്തിലെ രക്തയോട്ടം കൂട്ടുന്നു, ഇത് വഴി ശരീരത്തിലെ കൊഴുപ്പ് കുറമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. കൂടാതെ സിട്രുലൈൻ എന്ന സംയുക്ത പദാർത്ഥം അടങ്ങിയിടുള്ളതിനാൽ മെറ്റബോളിസം വർധിക്കാനും തണ്ണിമത്തൻ ഇടയാക്കാറുണ്ട്.

സാധാരണഗതിയിൽ തണ്ണിമത്തന്റെ അകത്തെ ചുവന്ന ഭാഗം കഴിക്കുകയും, ബാക്കി പുറം ഭാഗം കളയുകയുമാണ് പതിവ്. എന്നാൽ ഈ തൊലിയുടെ ഭാഗത്ത് ധാരാളം നാരുകൾ അടങ്ങിയിട്ടുള്ളതിനാൽ കൊളസ്‌ട്രോൾ കുറയ്ക്കാനും, ദഹനം നിയന്ത്രിച്ച് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും സാധ്യതയുണ്ട്. കർണടക പോലുള്ള സ്ഥലങ്ങളിൽ അവരുടെ പരമ്പരാഗത ഭക്ഷണത്തിൽ പലപ്പോഴും പച്ചക്കറികളുടെ തോലി കൂടി ഉൾപ്പെടുത്തുന്നത് ശ്രദ്ധിച്ചിട്ടില്ലേ, അത് ആരോഗ്യത്തിന് വളരെ ഗുണപ്രദമാണെന്ന് പഠനങ്ങൾ പറയുന്നു.

തണ്ണിമത്തന്റെ ചുവന്ന അകം ഭാഗത്തിനും, പുറംതൊലിക്കും നടുവിലായി ഒരു വെളുത്ത ഭാഗമുണ്ട്, ഇതിൽ ധാരാളം നാരുകൾ, വിറ്റാമിൻ എ, സി, പൊട്ടാസ്യം, മഗ്നീഷ്യം, ലൈക്കോപീൻ അടക്കമുള്ള ആന്റീ ഓക്‌സിഡന്റുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. തണ്ണിമത്തന്റെ തൊലിയും, വെളുത്ത ഭാഗവും സാലഡ്, അച്ചാർ, ചട്ണി എന്നിവയിൽ ഉപയോഗിക്കുന്നവരുണ്ട്.
തണ്ണിമത്തന്റെ വിത്തുകളും ശരീരത്തിന് ഗുണപ്രദമാണ്. ഒമേഗ-3, ഒമേഗ-6, ഫാറ്റി ആസിഡുകൾ ഉൾപ്പെടെ അടങ്ങിയിട്ടുണ്ട് തണ്ണിമത്തന്റെ വിത്തുകളിൽ. ഇത് ഹൃദയാരോഗ്യം സംരക്ഷിക്കുകയും, ശരീരത്തിലെ കൊഴുപ്പിന്റെ അളവ് കുറയാൻ സഹായിക്കുകയും ചെയ്യുന്നു. കറികൾ കുറുകിയിരിക്കാൻ കശുവണ്ടി പേസ്റ്റാക്കി ഉപയോഗിക്കുന്നത് പോലെ, ക്രീം ഉപയോഗിക്കുന്നത് പോലെ തണ്ണിമത്തന്റെ കുരു അരച്ച് ഉപയോഗിക്കാൻ സാധിക്കും. ഇതിലെ മഗ്നീഷ്യം കാർബോഹൈഡ്രേറ്റ് മെറ്റബോളിസം നിയന്ത്രിക്കുകയും, രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കുകയും ചെയ്യുന്നു.

തണ്ണിമത്തൻ നല്ല മധുരമുള്ള പഴമാണ്, ഇത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് വർധിക്കാൻ കാരണമാകുമോ എന്ന ആശങ്ക പലർക്കുമുണ്ടാകാം. എന്നാൽ പഠനങ്ങൾ പ്രകാരം, രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് അമിതമായി വർധിപ്പിക്കുന്ന പഴമല്ല തണ്ണിമത്തൻ. എങ്കിലും ചെറിയ അളവിൽ ഗ്ലൂക്കോസിന്റെ അളവ് കൂടാനും സാധ്യതയുണ്ട്.

Trending :
facebook twitter