ചേരുവകൾ
പൂവൻ പഴം / റോബസ്റ്റ് പഴം - 2
കട്ട പാൽ - 1 കപ്പ്
തണുത്ത പാൽ -1 പാക്കറ്റ്
പഞ്ചസാര - 4/5 ടേബിൾ സ്പൂൺ
സേമിയ - 1 കപ്പ്
ഫ്രൂട്ട്സ് - ആവിശ്യത്തിന്
തയ്യാറാക്കുന്ന വിധം
ആദ്യമായി രണ്ട് പൂവൻ പഴമോ, റോബസ്റ്റ് പഴമോ എടുക്കുക. നേന്ത്ര പഴം എടുത്തു കഴിഞ്ഞാൽ ജ്യൂസിന് ടേസ്റ്റ് കിട്ടില്ല. അതിനാൽ പൂവൻ പഴമോ, റോബസ്റ്റ് പഴമോ തന്നെ എടുക്കാൻ ശ്രമിക്കുക. പഴം തൊലി കളഞ്ഞ ശേഷം മിക്സി ജാറിലേക്ക് ഇട്ട് കൊടുക്കുക. നന്നായി തണുപ്പിച്ച് കട്ടയാക്കിയെടുത്ത പാൽ ഒരു കപ്പ് അതിലേക്ക് ഇടുക. പിന്നീട് നന്നായി തണുപ്പിച്ചെടുത്ത ഒരു പാക്കറ്റ് പാലും അതിലേക്ക് ഒഴിക്കുക. തുടർന്ന് നിങ്ങളുടെ മധുരത്തിന് അനുസരിച്ച് നാലോ, അഞ്ചോ ടേബിൾ സ്പൂൺ പഞ്ചസാര ചേർത്ത് കൊടുക്കുക. ഇനി മിക്സിയിൽ ഇത് നന്നായി അടിച്ചെടുക്കുക.അടിച്ചെടുത്ത ജ്യൂസ് ഒരു ബൗളിലേക്ക് പകർത്തുക.