ശ്രീനഗർ : മുതിർന്ന മാധ്യമപ്രവർത്തകൻ താരിഖ് ഭട്ട് (54) നിര്യാതനായി. ഹൃദയാഘാതത്തെത്തുടർന്നായിരുന്നു അന്ത്യം. മലയാള മനോരമയുടെ ’ദി വീക്ക്’ മാഗസിൻ ജമ്മു -കശ്മീർ ബ്യൂറോ സീനിയർ സ്പെഷ്യൽ കറസ്പോണ്ടന്റായിരുന്നു. രാവിലെ വീട്ടിൽവെച്ച് നെഞ്ചുവേദനയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
24 വർഷം ‘ദി വീക്കി’നൊപ്പം പ്രവർത്തിച്ച അദ്ദേഹം ജമ്മു -കശ്മീരിലെ രാഷ്ട്രീയ, സാമൂഹിക സംഭവവികാസങ്ങൾ റിപ്പോർട്ട് ചെയ്താണ് ശ്രദ്ധനേടിയത്. മുമ്പ് ‘ഇന്ത്യൻ എക്സ്പ്രസി’ലും ജോലി ചെയ്തു. മുഖ്യമന്ത്രി ഉമർ അബ്ദുല്ലയടക്കമുള്ള പ്രമുഖർ അനുശോചിച്ചു.
Trending :