+

മുട്ട ബിരിയാണി വിളമ്പാം

ബിരിയാണി അരി – 2 കപ്പ്‌ സവാള – 3 എണ്ണം മുട്ട – 4 എണ്ണം കാശ്മീരി മുളകുപൊടി – 2 ടേബിള്‍സ്പൂണ്‍ മല്ലിപൊടി – 1 ടേബിള്‍സ്പൂണ്‍

 ആവശ്യം വേണ്ട ചേരുവകൾ

ബിരിയാണി അരി – 2 കപ്പ്‌
സവാള – 3 എണ്ണം
മുട്ട – 4 എണ്ണം
കാശ്മീരി മുളകുപൊടി – 2 ടേബിള്‍സ്പൂണ്‍
മല്ലിപൊടി – 1 ടേബിള്‍സ്പൂണ്‍
മഞ്ഞള്‍പൊടി – 1 നുള്ള്
ഗരംമസാല – 1 ടീസ്പൂണ്‍
നെയ്യ് – 3 ടേബിള്‍സ്പൂണ്‍
ഇഞ്ചി – 1 ഇഞ്ച്‌ കഷണം
വെളുത്തുള്ളി – 8 അല്ലി
തക്കാളി – 2 എണ്ണം
കറിവേപ്പില – 1 ഇതള്‍
കശുവണ്ടി – 15 എണ്ണം
ഉണക്ക മുന്തിരി – 15 എണ്ണം
കറുവാപട്ട – 3 കഷ്ണം
ഗ്രാമ്പു – 10 എണ്ണം
ഏലയ്‌ക്ക – 4 എണ്ണം
കുരുമുളക് – 10 എണ്ണം
മല്ലിയില – 3 ഇതള്‍
പുതിനയില – 5 ഇല
വെളിച്ചെണ്ണ – 3 ടേബിള്‍സ്പൂണ്‍
ചൂടുവെള്ളം – 7 കപ്പ്‌
ഉപ്പ് – ആവശ്യത്തിന്

തയാറാക്കുന്നതിനായി അരി വൃത്തിയായി കഴുകിയ ശേഷം ½ മണിക്കൂര്‍ കുതിര്‍ത്തു വയ്ക്കുക. മുട്ട പുഴുങ്ങി എടുക്കുക. തോട് കളഞ്ഞശേഷം രണ്ടായി മുറിക്കുക.സവാള, ഇഞ്ചി, വെളുത്തുള്ളി, തക്കാളി, മല്ലിയില, പുതിനയില എന്നിവ അരിഞ്ഞെടുക്കുക.പാനില്‍ 1 ടേബിള്‍സ്പൂണ്‍ നെയ്യ് ചൂടാക്കി ഏലയ്ക്ക, ഗ്രാമ്പൂ, കറുവാപട്ട, കുരുമുളക് എന്നിവ ഇട്ട് ഇളക്കുക. ഇതിലേയ്ക്ക് അരി ചേര്‍ത്ത് 2 മിനിറ്റ് ഇളക്കുക. ആവശ്യത്തിന് ചൂടുവെള്ളവും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് തീ കുറച്ച് അടച്ചുവച്ച് വേവിക്കുക. പാനില്‍ 1½ ടേബിള്‍സ്പൂണ്‍ നെയ്യ് ചൂടാക്കി കശുവണ്ടിയും ഉണക്ക മുന്തിരിയും വറുത്ത് കോരുക. പിന്നീട് സവാള അരിഞ്ഞത് ഇട്ട് ഗോള്‍ഡന്‍ നിറമാകുന്ന വരെ വഴറ്റുക. മറ്റൊരു പാത്രത്തില്‍ 3 ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണ ചൂടാക്കി ഇഞ്ചി, വെളുത്തുള്ളി, കുറച്ച് സവാള, എന്നിവ ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് വഴറ്റുക. സവാള ഗോള്‍ഡന്‍ നിറമാകുമ്പോള്‍, തീ കുറച്ച ശേഷം മുളകുപൊടി, മല്ലിപൊടി, മഞ്ഞള്‍പൊടി, ഗരം മസാല എന്നിവ ചേര്‍ത്ത് രണ്ട് മിനിറ്റ് ഇളക്കുക. ഇതിലേയ്ക്ക് തക്കാളി, , കറിവേപ്പില എന്നിവ ചേര്‍ത്ത് വഴറ്റുക. മുട്ട ചേര്‍ത്ത് തീ അണയ്ക്കുക.
ദം ചെയ്യുന്നതിനുള്ള പാത്രത്തിന്റെ ചുവട്ടില്‍ നെയ്യ് പുരട്ടി ചോറും മുട്ട മസാലയും ഇടവിട്ട് അടുക്കടുക്കായി നിരത്തുക. വറുത്ത സവാള, കശുവണ്ടി, ഉണക്ക മുന്തിരി, മല്ലിയില, പുതിനയില എന്നിവയും ഇടവിട്ട് ചേര്‍ക്കുക. ഏറ്റവും മുകളില്‍ നെയ്യ് ഒഴിച്ച് പാത്രം അടയ്ക്കുക. കട്ടിയുള്ള ദോശക്കല്ല് ചൂടാക്കി ബിരിയാണി നിറച്ച പാത്രം അതിനു മുകളില്‍ വച്ച് ഏകദേശം 10-15 മിനിറ്റ് ചൂടാക്കുക. ശേഷം തീ അണച്ച് വീണ്ടും 10 മിനിറ്റ് നേരം അടച്ച് വയ്ക്കുക.രുചികരമായ മുട്ട ബിരിയാണി തയ്യാര്‍

facebook twitter