+

പാലക്കാട് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയെ കാപ്പ ചുമത്തി തടവിലാക്കി

കുലുക്കല്ലൂർ റഹ്മത്തങ്ങാടി കിഴക്കേപ്പാട്ടുതൊടി വീട്ടിൽ മുഹമ്മദ് മുസ്തഫയെ (28) ആണ് അറസ്റ്റ് ചെയ്ത് തടവിലാക്കിയത്.

പാലക്കാട്: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി കരുതൽ തടങ്കലിലാക്കി. കുലുക്കല്ലൂർ റഹ്മത്തങ്ങാടി കിഴക്കേപ്പാട്ടുതൊടി വീട്ടിൽ മുഹമ്മദ് മുസ്തഫയെ (28) ആണ് അറസ്റ്റ് ചെയ്ത് തടവിലാക്കിയത്. ജില്ലാ പോലീസ് മേധാവിയുടെ ശുപാർശപ്രകാരം ജില്ലാ കലക്ടറാണ് ഇതു സംബന്ധിച്ച ഉത്തരവിറക്കിയത്.

facebook twitter