
പാലക്കാട്: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി കരുതൽ തടങ്കലിലാക്കി. കുലുക്കല്ലൂർ റഹ്മത്തങ്ങാടി കിഴക്കേപ്പാട്ടുതൊടി വീട്ടിൽ മുഹമ്മദ് മുസ്തഫയെ (28) ആണ് അറസ്റ്റ് ചെയ്ത് തടവിലാക്കിയത്. ജില്ലാ പോലീസ് മേധാവിയുടെ ശുപാർശപ്രകാരം ജില്ലാ കലക്ടറാണ് ഇതു സംബന്ധിച്ച ഉത്തരവിറക്കിയത്.