ബഹ്റൈനില്‍ ലൈസന്‍സില്ലാതെ പിറ്റ് ബുള്‍ ടെറിയര്‍, മാസ്റ്റിഫ് അടക്കം അപകടകാരികളായ നായ്ക്കളെ കൈവശം വയ്ക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ നല്‍കാന്‍ ശുപാര്‍ശ. ഔദ്യോഗിക അനുമതിയില്ലാതെ അപകടകാരികളായ മൃഗങ്ങളെ കൈവശം വക്കുന്നത് നിരോധിക്കാനുള്ള കരട് നിയമം തയ്യാറാക്കി കഴിഞ്ഞു.
നിര്‍ദിഷ്ട നിയമ പ്രകാരം ജീവപര്യന്തം തടവും 70000 ദിനാര്‍ വരെ പിഴയുമായിരിക്കും നിയമ ലംഘകര്‍ക്ക് ലഭിക്കുക.