സൗ​ദി​യി​ൽ കൊ​ടും​ശൈ​ത്യം

06:50 PM Dec 18, 2024 | Kavya Ramachandran

യാം​ബു: സൗ​ദി അ​റേ​ബ്യ​യി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ കൊ​ടും ശൈ​ത്യം . രാ​ജ്യ​ത്തി​​ന്റെ വ​ട​ക്ക​ൻ ഭാ​ഗ​ങ്ങ​ളി​ലാ​ണ് കൂ​ടു​ത​ൽ ത​ണു​പ്പ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. ചൊ​വ്വാ​ഴ്ച തു​റൈ​ഫ് ഗ​വ​ർ​ണ​റേ​റ്റി​ലാ​ണ് രാ​ജ്യ​ത്തെ ഏ​റ്റ​വും കു​റ​ഞ്ഞ താ​പ​നി​ല രേ​ഖ​പ്പെ​ടു​ത്തി​യ​ത്. മൈ​ന​സ് നാ​ല്​ ഡി​ഗ്രി സെ​ൽ​ഷ്യ​സി​ൽ എ​ത്തി​യ​താ​യി കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു. ശൈ​ത്യ​കാ​ല​ത്തി​​ന്റെ ആ​രം​ഭ​ത്തി​ൽത​ന്നെ ക​ഠി​ന​മാ​യ ത​ണു​പ്പാ​ണ്​ ചി​ല​യി​ട​ങ്ങ​ളി​ൽ അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്.

മൈ​ന​സ് നാ​ല്​ ഡി​ഗ്രി സെ​ൽ​ഷ്യ​സ് താ​പ​നി​ല​യാ​ണ് ഖു​റ​യ്യാ​ത്ത്, റ​ഫ്ഹ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം ഏ​റ്റ​വും ത​ണു​പ്പു​ള്ള സൗ​ദി​യി​ലെ ര​ണ്ടാ​മ​ത്തെ പ്ര​ദേ​ശ​ങ്ങ​ളാ​ണി​വ. അ​റാ​ർ, ഹാ​ഇ​ൽ, സ​കാ​ക്ക തു​ട​ങ്ങി​യ ന​ഗ​ര​ങ്ങ​ളി​ലും ക​ഴി​ഞ്ഞ ദി​വ​സം താ​പ​നി​ല പൂ​ജ്യം ലെ​വ​ലി​ൽ ആ​യ​താ​യി റി​പ്പോ​ർ​ട്ടു​ണ്ട്.

വ​രും ദി​വ​സ​ങ്ങ​ളി​ൽ ഈ ​പ്ര​ദേ​ശ​ങ്ങ​ൾ​ക്ക് പു​റ​മെ ത​ബൂ​ക്ക്, അ​ൽ ജൗ​ഫ്, വ​ട​ക്ക​ൻ അ​തി​ർ​ത്തി പ്ര​ദേ​ശ​ങ്ങ​ൾ, വ​ട​ക്ക​ൻ കി​ഴ​ക്ക​ൻ മേ​ഖ​ല​ക​ൾ എ​ന്നി​വ​യെ കൂ​ടി അ​തി​ശൈ​ത്യം ബാ​ധി​ക്കു​മെ​ന്ന് ദേ​ശീ​യ കാ​ലാ​വ​സ്ഥാ കേ​ന്ദ്ര​ത്തി​​ന്റെ വ​ക്താ​വ് ഹു​സൈ​ൻ അ​ൽ ഖ​ഹ്താ​നി വി​ശ​ദീ​ക​രി​ച്ചു. താ​പ​നി​ല​യി​ൽ പ്ര​ക​ട​മാ​യ ഇ​ടി​വ് വ​രു​മെ​ന്നും കു​റ​ഞ്ഞ താ​പ​നി​ല മൂ​ന്ന്​ ഡി​ഗ്രി സെ​ൽ​ഷ്യ​സി​നും പൂ​ജ്യം ഡി​ഗ്രി സെ​ൽ​ഷ്യ​സി​നും ഇ​ട​യി​ലാ​യി​രി​ക്കു​മെ​ന്നും പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി കേ​ന്ദ്രം വെ​ളി​പ്പെ​ടു​ത്തി.

ത​ബൂ​ക്കി​​ന്റെ ഉ​യ​ർ​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലും മ​റ്റു ചി​ല​യി​ട​ങ്ങ​ളി​ലും വ​രും ദി​വ​സ​ങ്ങ​ളി​ൽ മ​ഞ്ഞു​വീ​ഴ്ച​ക്കു​ള്ള സാ​ധ്യ​ത​യും കേ​ന്ദ്രം പ്ര​വ​ചി​ച്ചു. ത​ണു​ത്ത കാ​ലാ​വ​സ്ഥ​യി​ൽ ആ​രോ​ഗ്യ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​ന് വേ​ണ്ട മു​ന്നൊ​രു​ക്കം ന​ട​ത്താ​ൻ പൊ​തു​ജ​ന​ങ്ങ​ളോ​ടും ബ​ന്ധ​​പ്പെ​ട്ട വ​കു​പ്പു​ക​ളോ​ടും അ​ധി​കൃ​ത​ർ നി​ർ​ദേ​ശി​ച്ചു. പു​റ​ത്തി​റ​ങ്ങു​മ്പോ​ൾ ആ​രോ​ഗ്യ സു​ര​ക്ഷാ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കേ​ണ്ട​തി​​ന്റെ ആ​വ​ശ്യ​ക​ത​യും ഊ​ന്നി​പ്പ​റ​ഞ്ഞു.

പു​ല​ർ​കാ​ല​സ​മ​യ​ത്ത് മൂ​ട​ൽ മ​ഞ്ഞി​ൽ വാ​ഹ​നം ഓ​ടി​ക്കു​ന്ന​വ​ർ കൂ​ടു​ത​ൽ സൂ​ക്ഷ്മ​ത പാ​ലി​ക്ക​ണം. മൂ​ട​ൽ​മ​ഞ്ഞി​ൽ പ​ര​സ്‌​പ​രം കാ​ണാ​ത്ത​വി​ധം ദൂ​ര​ക്കാ​ഴ്ച കു​റ​യും. ഇ​ത്ത​രം ഘ​ട്ട​ങ്ങ​ളി​ൽ സു​ര​ക്ഷാ​നി​ർ​ദേ​ശ​ങ്ങ​ൾ കൃ​ത്യ​മാ​യി പാ​ലി​ച്ചി​ല്ലെ​ങ്കി​ൽ വാ​ഹ​നാ​പ​ക​ട സാ​ധ്യ​ത കൂ​ടു​മെ​ന്നും അ​തി​നാ​ൽ ഏ​റെ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്നും സി​വി​ൽ ഡി​ഫ​ൻ​സ്​ മു​ന്ന​റി​യി​പ്പ് ന​ൽ​കി.