ഒമ്പതു വയസുകാരിക്കുനേരെ ലൈംഗികാതിക്രമം ,പുറത്തറിയിച്ചാൽ കൊല്ലുമെന്ന് ഭീഷണി : പ്രതി ഒളിവിൽ

08:32 PM Aug 13, 2025 | AVANI MV

മലപ്പുറം: മലപ്പുറം കൊണ്ടോട്ടിയിൽ ഒമ്പതുവയസുകാരിക്കുനേരെ ലൈംഗികാതിക്രമം എന്ന് പരാതി. സംഭവത്തിൽ ഐക്കരപ്പടി സ്വദേശി മമ്മദിനെതിരെ കൊണ്ടോട്ടി പൊലീസ് കേസെടുത്തു. കേസെടുത്തതിന് പിന്നാലെ പ്രതി ഒളിവിൽ പോയി. ഒളിവിലുള്ള പ്രതിക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. 

മമ്മദിൻറെ പെട്ടിക്കടയിൽ വെച്ചാണ് കുട്ടി പീഡനത്തിനിരയായതെന്നാണ് പരാതി. പീഡന വിവരം പുറത്തറിയിച്ചാൽ കൊല്ലുമെന്ന് കുട്ടിയെ മമ്മദ് ഭീഷണിപ്പെടുത്തി. സംഭവത്തെ തുടർന്ന് ഇയാളുടെ പെട്ടിക്കട നാട്ടുകാരിൽ ചിലർ അടിച്ചുതകർത്തു. പെട്ടിക്കടയിൽ വെച്ച് പീഡനത്തിനിരയാക്കിയെന്ന് കുട്ടി മൊഴി നൽകിയത്.