തിരുവനന്തപുരം: ലൈംഗികാതിക്രമ കേസില് ചലച്ചിത്ര സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിന്റെ മുൻകൂർ ജാമ്യാപേക്ഷയില്‍ കോടതി ഇന്ന് വിധി പറയും.തിരുവനന്തപുരം എഴാം അഡീഷണല്‍ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുക.രാജ്യാന്തര ചലച്ചിത്ര മേളയുടെ ചിത്രങ്ങള്‍ തെരഞ്ഞെടുക്കുന്ന ജൂറി ചെയർമാനായിരുന്ന പി.ടി.കുഞ്ഞുമുഹമ്മദ് ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി.
പരാതി അടിസ്ഥാന രഹിതവും ഗൂഢാലോചനയുടെ ഭാഗവുമാണെന്നായിരുന്നു ഭാഗവുമാണെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. എന്നാല്‍ സമൂഹത്തില്‍ അറിയപ്പെടുന്ന വ്യക്തി നടത്തിയ അതിക്രമം ഗൗരവമുള്ളതാണെന്നും ഇതുകാരണം ജാമ്യം അനുവദിക്കരുതെന്നുമാണ് പ്രോസിക്യൂഷൻ വാദം.നവംബർ 27ന് സംവിധായിക മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ ഡിസംബർ എട്ടിനാണ് പോലീസ് കേസെടുത്തത്.
Trending :