
പോത്തൻക്കോട്: വിനോദയാത്രയ്ക്കിടെ കാല്‍ വഴുതി കനാലില്‍ വീണ് കാണാതായ അസി.പ്രഫസർ മരിച്ചു. ചെക്കാലമുക്ക് സാന്‍ ജോസ് കോട്ടേജ്, ജോസ് മാത്യുന്‍റെയും (റിട്ട.സീനിയർ ഓഡിറ്റ് ഓഫീസർ, എജിഎസ് ഓഫീസ്), എലിസബത്ത് സിന്ധു ജോണിന്‍റെയും (റിട്ട. സീനിയര്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ വിമണ്‍ & ചൈല്‍ഡ് ഡെവലപ്മെന്‍റ്, ഗവണ്‍മെന്‍റ് ഓഫ് കേരള) മകൻ സിറില്‍ ജോസ് നായ്യിച്ചേരില്‍ (33) ആണ് മരിച്ചത്.
ഗുജറാത്ത് ധീരുഭായി അംബ്ബാനി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആൻഡ് ടെക്നോളജിയിലെ ഇക്കോണമിക്സ് അസി. പ്രഫസറായിരുന്നു. ഗുജറാത്തില്‍ നിന്നും ചൊവ്വാഴ്ച നാട്ടിലേയ്ക്ക് വരുന്നതിനിടെ കർണാടകയിലെ അംബി സന്ദർശിക്കാൻ ഇറങ്ങുകയും സിറില്‍ ജോസ് താമസിച്ചിരുന്ന റിസോർട്ടിന്‍റെ പുറകുവശത്തെ കനാലില്‍ കുളിക്കാൻ ഇറങ്ങുന്നതിനിടെ കാല്‍വഴുതി കനാലിലേയ്ക്ക് വീണ് കാണാതാകുകയായിരുന്നു