+

ലൈംഗികാധിക്ഷേപ കേസ്: ബോബി ചെമ്മണ്ണൂരിനെതിരെ രഹസ്യ മൊഴി നല്‍കി ഹണി റോസ്

വയനാട്ടില്‍ നിന്ന് കസ്റ്റഡിയില്‍ എടുത്ത ബോബി ചെമ്മണ്ണൂരിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.

വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരായ ലൈംഗികാധിക്ഷേപ കേസില്‍ രഹസ്യ മൊഴി നല്‍കി നടി ഹണി റോസ്. 

എറണാകുളം ജൂഡിഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയിലാണ് നടി മൊഴി നല്‍കിയത്. അതിനിടെ വയനാട്ടില്‍ നിന്ന് കസ്റ്റഡിയില്‍ എടുത്ത ബോബി ചെമ്മണ്ണൂരിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.

അതീവ രഹസ്യമായി നടത്തിയ നീക്കത്തിലൂടെയാണ് ബോബി ചെമ്മണ്ണൂരിനെ എറണാകുളം സെന്‍ട്രല്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇന്ന് കോടതിയില്‍ ഹാജരാക്കും.

facebook twitter