എളുപ്പത്തില്‍ തന്നെ വീട്ടില്‍ തയ്യാറാക്കാവുന്നൊരു ഡിഷ് ആണ് ബട്ടര്‍ ചിക്കൻ. ഇത് വച്ചുള്ള സാൻഡ്‍വിച്ചും അത്രയും എളുപ്പം തന്നെ. എന്തായാലും ഇതെങ്ങനെയാണ് ചെയ്യുന്നത് എന്ന് മനസിലാക്കാം. ഇതിനായി ആദ്യം ബട്ടര്‍ ചിക്കൻ തയ്യാറാക്കാം.
ചിക്കൻ തീരെ ചെറിയ കഷ്ണങ്ങളായി വേണം ഇതിന് വേണ്ടി എടുക്കാൻ. ചിക്കൻ - ഉപ്പ്, മഞ്ഞള്‍പ്പൊടി, മുളകുപൊടി എന്നിവ വച്ച് മാരിനേറ്റ് ചെയ്യുക. ഇതിന് ശേഷം ഇത് വറുത്ത് മാറ്റിവയ്ക്കുക. ഇനിയൊരു പാനില്‍ അല്‍പം എണ്ണയും ബട്ടറും ചേര്‍ത്ത് ഇതില്‍ ഒനിയൻ പേസ്റ്റ് ചേര്‍ക്കുക. ഇതൊന്ന് വഴണ്ടുവരുമ്പോള്‍ഇഞ്ചി- വെളുത്തുള്ളി പേസ്റ്റും ചേര്‍ക്കുക. ഇവയെല്ലാം ഒന്ന് വെന്ത് പാകമായി വരുമ്പോള്‍ ഗരംമസാല, മഞ്ഞള്‍പ്പൊടി, മുളകുപൊടി, മറ്റ് സ്പൈസസ് എന്നിവയെല്ലാം ചേര്‍ക്കുക.
അവസാനമായി ക്രീം, ഉപ്പ്, അണ്ടിപ്പരിപ്പ് അരച്ചത് എന്നിവ കൂടി ചേര്‍ത്ത് അല്‍പനേരം അടുപ്പത്ത് വച്ച ശേഷം ചിക്കൻ കൂടി ചേര്‍ത്ത് വേവിക്കുക. ചിക്കൻ വെന്ത ശേഷം സാൻഡ്‍വിച്ച് ബ്രഡിലേക്ക് ഇത് അല്‍പാല്‍പമായിവച്ച് മുകളില്‍ സവാളയും വച്ച് ഗ്രില്‍ ചെയ്തെടുക്കാം.
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടപ്പെടുന്നൊരു സ്നാക് ആണിത്. വളരെ എളുപ്പത്തില്‍ തന്നെ തയ്യാറാക്കാവുന്നതുമാണ്.