16കാരനെ ലൈംഗികമായി കേസ് : 19കാരി അറസ്റ്റിൽ

06:54 PM Dec 27, 2024 | AVANI MV

ആലപ്പുഴ: 16കാരനെ ലൈംഗികമായി പീഡിപ്പിച്ച 19കാരി അറസ്റ്റിൽ. ഡിസംബർ ഒന്നിന് യുവതി വീട്ടിൽ നിന്നും കൂട്ടികൊണ്ടു പോയെന്നും പല സ്‌ഥലങ്ങളിലായി താമസിപ്പിച്ച് പീഡിപ്പിച്ചെന്നുമാണ് 16കാരൻ പൊലീസിന് നൽകിയ മൊഴി.

കൊല്ലം ചവറ ശങ്കരമംഗലം സ്വദേശിയായ യുവതിയെ വള്ളികുന്നം പൊലീസ് ആണ് അറസ്റ്റ് ചെയ്‌തത്. ഭരണിക്കാവ് ഇലിപ്പക്കുളം മങ്ങാരത്ത് വാടകക്ക് താമസിക്കുന്ന 16കാരനാണ് പീഡിപ്പിക്കപ്പെട്ടത്.19കാരിയും 16കാരനും മൈസൂരു, മായി, പാലക്കാട്, പളനി, മലപ്പുറം അടക്കമുള്ള സ്‌ഥലങ്ങളിൽ ഒളിവിൽ താമസിച്ചതായി പൊലീസ് പറയുന്നു.
നേരത്തെ, യുവതി മറ്റൊരു യുവാവുമായി പ്രണയത്തിലായിരുന്നു. യുവാവുമായുള്ള ബന്ധമറിഞ്ഞ വീട്ടുകാർ യുവതിയുടെ ബന്ധു കൂടിയായ 16കാരൻറെ വീട്ടിൽ താമസിപ്പിച്ചു. ഇതിനിടെയാണ് 16കാരനുമായി യുവതി വീടുവിട്ട് ഒളിവിൽ പോയത്.

19കാരൻറെ മാതാവ് വള്ളികുന്നം പൊലീസിൽ നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിൽ പത്തനംതിട്ട ബസ്റ്റാൻറിൽ നിന്ന് ഇരുവരെയും പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ യുവതിയെ റിമാൻഡ് ചെയ്‌തു.