+

16 കാ​ര​നെ ലൈം​ഗി​കാ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​ക്കി​യ പ്ര​തി​ക്ക് 10 വ​ർ​ഷം ക​ഠി​ന തടവ്

16 കാ​ര​നെ ലൈം​ഗി​കാ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​ക്കി​യ പ്ര​തി​ക്ക് 10 വ​ർ​ഷം ക​ഠി​ന തടവ്

മു​ട്ടം: 16 വ​യ​സ്സുകാ​ര​നെ ലൈം​ഗി​കാ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​ക്കി​യ പ്ര​തി​ക്ക് 10 വ​ർ​ഷം ക​ഠി​ന ത​ട​വും 75,000 രൂ​പ പി​ഴ​യും ശി​ക്ഷ വി​ധി​ച്ചു. വ​ണ്ണ​പ്പു​റം പു​ളി​ക്ക​ത്തൊ​ട്ടി കാ​വി​ൽ​പു​ര​യി​ട​ത്തി​ൽ ജോ​മോ​ൻ ജോ​സ​ഫി​നെ​യാ​ണ്​ (57) തൊ​ടു​പു​ഴ സ്‌​പെ​ഷ്യ​ൽ കോ​ട​തി ജ​ഡ്ജി ആ​ഷ് കെ. ​ബാ​ൽ ശി​ക്ഷ വി​ധി​ച്ച​ത്.

2020 ജൂ​ൺ മൂ​ന്നി​നും 11നു​മാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. വി​ൽ​പ​ന​ക്ക്​ വെ​ച്ച സ്ഥ​ലം കാ​ണി​ച്ചു കൊ​ടു​ക്കാ​നാ​യി പ്ര​തി​യൊ​ടൊ​പ്പം പോ​യ ബാ​ല​നെ​യാ​ണ് അ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​ക്കി​യ​ത്. സം​ഭ​വം പു​റ​ത്ത് പ​റ​യ​രു​തെ​ന്ന് പ്ര​തി ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തു.

ലൈം​ഗി​കാ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​ക്കി​യ​തി​ന് മൂ​ന്ന്​ വ​ർ​ഷം ക​ഠി​ന​ത​ട​വും 25,000 രൂ​പ പി​ഴ​യും ഒ​ന്നി​ലേ​റെ ത​വ​ണ അ​തി​ക്ര​മം ന​ട​ത്തി​യ​തി​ന് ആ​റ്​ വ​ർ​ഷം ക​ഠി​ന​ത​ട​വും 50,000 രൂ​പ പി​ഴ​യും ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തി​ന് ഒ​രു വ​ർ​ഷം ക​ഠി​ന​ത​ട​വും അ​നു​ഭ​വി​ക്ക​ണം. ശി​ക്ഷ ഒ​രേ​കാ​ല​യ​ള​വി​ൽ അ​നു​ഭ​വി​ച്ചാ​ൽ മ​തി​യെ​ന്ന​തി​നാ​ൽ ആ​റ്​ വ​ർ​ഷം ക​ഠി​ന​ത​ട​വ് അ​നു​ഭ​വി​ച്ചാ​ൽ മ​തി.

ഇ​ര​ക്ക്​ പു​ന​ര​ധി​വാ​സ​ത്തി​നും മ​റ്റു​മാ​യി മ​തി​യാ​യ ന​ഷ്ട​പ​രി​ഹാ​രം ല​ഭ്യ​മാ​ക്കാ​ൻ ജി​ല്ലാ ലീ​ഗ​ൽ സ​ർ​വീ​സ് അ​തോ​റി​റ്റി​ക്ക് കോ​ട​തി നി​ർ​ദേ​ശം ന​ൽ​കി. കേ​സി​ൽ പ്രോ​സി​ക്യൂ​ഷ​ന്​ വേ​ണ്ടി സ്‌​പെ​ഷ്യ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ പി.​ബി. വാ​ഹി​ദ ഹാ​ജ​രാ​യി.

Trending :
facebook twitter