+

വിവാഹവാഗ്ദാനം നൽകി യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസ് : പ്രതി പിടിയിൽ

വിവാഹവാഗ്ദാനം നൽകി യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിയായ ഉപ്പള സ്വദേശി മുംബൈയിൽ പിടിയിൽ. ഉപ്പള പ്രതാപ് നഗറിലെ മുഹമ്മദ് അഷ് റഫിനെ(34)യാണ് ഹൊസ് ദുർഗ് പൊലീസ് അറസ്റ്റ് ചെയ്തത്.

കാഞ്ഞങ്ങാട്: വിവാഹവാഗ്ദാനം നൽകി യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിയായ ഉപ്പള സ്വദേശി മുംബൈയിൽ പിടിയിൽ. ഉപ്പള പ്രതാപ് നഗറിലെ മുഹമ്മദ് അഷ് റഫിനെ(34)യാണ് ഹൊസ് ദുർഗ് പൊലീസ് അറസ്റ്റ് ചെയ്തത്. യുവതിയെ പീഡിപ്പിച്ച കേസിൽ പ്രതിയായതിനെ തുടർന്ന് ഒളിവിൽ പോയ മുഹമ്മദ് അഷ് റഫ് പിന്നീട് ഗൾഫിലേക്ക് കടക്കുകയായിരുന്നു.

ഗൾഫിൽ നിന്നുള്ള മടക്കയാത്രക്കിടെ മുംബൈ വിമാനത്താവളത്തിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. വിമാനത്താവള അധികൃതർ വിവരമറിയിച്ചതിനെ തുടർന്നാണ് ഹൊസ് ദുർഗ് പൊലീസ് മുംബൈയിലേക്ക് പോയത്. ഹൊസ് ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന യുവതി മുഹമ്മദ് അഷ് റഫ് വിവാഹ വാഗ്ദാനത്തിൽ നിന്ന് പിൻമാറിയതോടെയാണ് പരാതി നൽകിയത്. ഗൾഫിലേക്ക് കടന്ന പ്രതിക്കെതിരെ പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
 

facebook twitter