പതിനൊന്നുകാരിക്ക് നേരെ ലൈംഗികാതിക്രമം : 68കാരൻ പിടിയിൽ

07:20 PM Mar 17, 2025 | AVANI MV

കോഴിക്കോട്: പതിനൊന്നുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ 68കാരൻ വടകരയിൽ പിടിയിൽ. പാതിയാരക്കര സ്വദേശി അബൂബക്കറിനെയാണ് വടകര പൊലീസ് അറസ്റ്റ് ചെയ്തത്. 

പീഡനവിവരം പെൺകുട്ടിയുടെ വീട്ടുകാരാണ് പൊലീസിനെ അറിയിച്ചത്. തുടർന്ന് കേസെടുത്ത വടകര പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.