മകൻ ആര്യൻ ഖാൻ ആദ്യമായി സംവിധാനം ചെയ്യുന്ന സീരിസിന്റെ ടൈറ്റിൽ അനൗണ്‍സ് ചെയ്ത് ഷാരൂഖ് ഖാൻ. നെറ്റ്ഫ്ലിക്സും റെഡ് ചില്ലീസും ഒന്നിച്ച് നിർമിക്കുന്ന സീരിസാണ് ആര്യൻ ഖാന്റെ ആദ്യ സംവിധാന സംരംഭം. The BA***DS of Bollywood എന്നാണ് സീരിസിന്റെ പേര്.
ക്യാമറയ്ക്ക് പിന്നിൽ സംവിധായകനായി ആര്യനും മുന്നില്‍ നടനായി ഷാരൂഖ് ഖാനും ഉള്ള സീരിസിന്റെ ടൈറ്റിൽ പ്രഖ്യാപിക്കുന്ന വീഡിയോ ആളുകൾ ഏറ്റെടുത്തു കഴിഞ്ഞു. ഈ വീഡിയോ ഇതിനോടകം അഞ്ചു മില്യണിലധികം കാഴ്ചക്കാരെ സ്വന്തമാക്കിയിട്ടുണ്ട്.
റെഡ് ചില്ലീസ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ഗൗരി ഖാനാണ് നിര്‍മാണം. സീരിസിൽ ആരൊക്കെ അഭിനയിക്കുന്നു എന്ന വിവരങ്ങൾ ഒന്നും പുറത്തുവിട്ടിട്ടില്ല. അപ്രതീക്ഷിത അതിഥികളും സീരിസിൽ ഉണ്ടാകുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.