+

ഷഹബാസ് കൊലക്കേസ് : കുറ്റാരോപിതരായ വിദ്യാർത്ഥികൾക്ക് ജാമ്യം അനുവദിച്ച് ഹൈകോടതി

താമരശ്ശേരിയിൽ പത്താംക്ലാസ് വിദ്യാർഥിയായിരുന്ന ഷഹബാസിനെ കൊലപ്പെടുത്തിയ കേസിൽ കുറ്റാരോപിതരായ വിദ്യാർഥികൾക്ക് ഹൈകോടതി ജാമ്യം അനുവദിച്ചു.

കൊച്ചി: താമരശ്ശേരിയിൽ പത്താംക്ലാസ് വിദ്യാർഥിയായിരുന്ന ഷഹബാസിനെ കൊലപ്പെടുത്തിയ കേസിൽ കുറ്റാരോപിതരായ വിദ്യാർഥികൾക്ക് ഹൈകോടതി ജാമ്യം അനുവദിച്ചു. ആറ് വിദ്യാർഥികൾക്കാണ് ഹൈകോടതി ജാമ്യം നൽകിയത്. അന്വേഷണവുമായി സഹകരിക്കുമെന്ന് ഇവരുടെ രക്ഷിതാക്കൾ കോടതിയിൽ സത്യവാങ്മൂലം നൽകണം.

കോടതി ഇടപെടലിനെ തുടർന്ന് ആറ് വിദ്യാർഥികൾക്കും പ്ലസ് വൺ പ്രവേശനം നേടാൻ നേരത്തെ അവസരം ലഭിച്ചിരുന്നു. മൂ​ന്നു​പേ​ർ താ​മ​ര​ശ്ശേ​രി ഗ​വ. വൊ​ക്കേ​ഷ​ന​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ലും മറ്റുള്ളവർ കോ​ഴി​ക്കോ​ട് ന​ഗ​ര​ത്തി​ലെ മ​റ്റു സ്കൂ​ളു​ക​ളി​ലും പ്ര​വേ​ശ​നം നേ​ടിയിരുന്നു.

ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി 27നാ​ണ് താ​മ​ര​ശ്ശേ​രി​യി​ലെ സ്വ​കാ​ര്യ ട്യൂ​ഷ​ൻ സെ​ന്റ​റി​ൽ വി​ദ്യാ​ർ​ഥി​ക​ൾ ത​മ്മി​ലു​ണ്ടാ​യ പ്ര​ശ്ന​ത്തെ തു​ട​ർ​ന്ന് എ​ളേ​റ്റി​ൽ എം.​ജെ.​എ​ച്ച്.​എ​സ്.​എ​സി​ലെ പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യി​രു​ന്ന മു​ഹ​മ്മ​ദ് ഷ​ഹ​ബാ​സി​നെ (15) ഒ​രു സം​ഘം വി​ദ്യാ​ർ​ഥി​ക​ൾ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച​ത്. തു​ട​ർ​ന്ന് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ട്ട ഷ​ഹ​ബാ​സ് ചികിത്സക്കിടെ മ​രിക്കു​ക​യാ​യി​രു​ന്നു.

facebook twitter