മോഹന്‍ലാലിനൊപ്പം വീണ്ടും ഒന്നിക്കുന്നുവെന്ന വാര്‍ത്തകള്‍ തള്ളി സംവിധായകന് ഷാജി കൈലാസ്. എക്സ് അടക്കമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലും സിനിമാ ഗ്രൂപ്പുകളിലും ഷാജി കൈലാസ്-മോഹന്‍ലാല്‍ സിനിമയെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. ഈ റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനരഹിതമാണെന്ന് ഷാജി കൈലാസ് വ്യക്തമാക്കി.
'പ്രിയപ്പെട്ട ആരാധകരേ, അഭ്യുദയകാംഷികളെ, എന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനാകുന്നു എന്ന പേരില്‍ പ്രചരിക്കുന്ന അഭ്യൂഹങ്ങളോട് പ്രതികരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഇത് തികച്ചും അടിസ്ഥാനരഹിതമാണ്. ഈ പ്രചാരണങ്ങളില്‍ സത്യമില്ല. നിങ്ങളുടെ പിന്തുണയ്ക്ക് നന്ദി. അങ്ങനൊരു പ്രോജക്ട് വരികയാണെങ്കില്‍ ഞാന്‍ നേരിട്ട് തന്നെ പ്രഖ്യാപിക്കും'' എന്നാണ് ഷാജി കൈലാസ് ഫെയ്സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.