+

പ്രണബ് മുഖർജി മരിച്ചപ്പോൾ കോൺഗ്രസ് വർക്കിങ് കമിറ്റി വിളിക്കണമെന്ന ചിന്ത ആർക്കുമുണ്ടായിരുന്നില്ല ; വിമർശിച്ച് മകൾ ശർമിഷ്ത മുഖർജി

ന്യൂഡൽഹി : മുൻ രാഷ്ട്രപതി പ്രണബ് മുഖർജി മരിച്ചപ്പോൾ കോൺഗ്രസ് വർക്കിങ് കമിറ്റി വിളിക്കാത്ത തീരുമാനത്തെ വിമർശിച്ച് മകൾ ശർമിഷ്ത മുഖർജി. എക്സിലൂടെയായിരുന്നു അവരുടെ വിമർശനം.

ന്യൂഡൽഹി : മുൻ രാഷ്ട്രപതി പ്രണബ് മുഖർജി മരിച്ചപ്പോൾ കോൺഗ്രസ് വർക്കിങ് കമിറ്റി വിളിക്കാത്ത തീരുമാനത്തെ വിമർശിച്ച് മകൾ ശർമിഷ്ത മുഖർജി. എക്സിലൂടെയായിരുന്നു അവരുടെ വിമർശനം.

പ്രണബ് മുഖർജിയുടെ മരണത്തിന് ശേഷം കോൺഗ്രസ് വർക്കിങ് കമിറ്റി വിളിക്കണമെന്ന ചിന്ത ആർക്കുമുണ്ടായിരുന്നില്ലെന്ന് ശർമിഷ്ത മുഖർജി പറഞ്ഞു. 2020ലാണ് പ്രണബ് മുഖർജി അന്തരിച്ചത്. എന്നാൽ, അദ്ദേഹത്തിന് വേണ്ടി യോഗം വിളിക്കാൻ ആരുമുണ്ടായില്ലെന്ന് ശർമിഷ്ത വ്യക്തമാക്കി.

പിതാവ് മരിച്ചപ്പോൾ അനുശോചനം അറിയിക്കാനായി ആരും യോഗം വിളിച്ചില്ല. രാജ്യത്തിന്റെ നാല് പ്രസിഡന്റുമാർ മരിച്ചപ്പോഴും അതുണ്ടായില്ല. എന്നാൽ, പിന്നീട് പിതാവിന്റെ ഡയറിയിൽ നിന്ന് ഇത് തെറ്റാണെന്ന് മനസിലാക്കാൻ സാധിച്ചു. മുമ്പ് കെ.ആർ നാരായണൻ മരിച്ചപ്പോൾ കോൺഗ്രസ് പ്രവർത്തകസമിതി വിളിക്കുകയും അനുശോചനം അറിയിക്കുകയും ചെയ്തുവെന്ന് മനസിലായെന്നും ശർമിഷ്ത മുഖർജി പറഞ്ഞു.

facebook twitter