+

'വേദന തീരെ സഹിക്കാത്ത അവള്‍ എന്റെ മുഖം ടാറ്റൂ ചെയ്തു', മകളെക്കുറിച്ച് ഉമാ നായര്‍

മകള്‍ക്കും തനിക്കുമിടയിലെ ഏറ്റവും ബെസ്റ്റ് മൊമന്റ് തന്റെ മുഖം അവള്‍ ടാറ്റൂ ചെയ്തതാണ് എന്നാണ് ഉമാ നായര്‍ വീഡിയോയില്‍ പറയുന്നത്.

കഴിഞ്ഞ ദിവസമാണ് നടി ഉമാ നായരുടെ മകള്‍ ഗൗരി വിവാഹിതയായത്. ഡെന്നിസ് ആണ് വരന്‍.  വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവിലാണ് ഇവര്‍ വിവാഹിതരായത്.  ഇരുവരും വ്യത്യസ്ത മതത്തില്‍ പെട്ടവരായതിനാല്‍ ഇരു മതാചാര പ്രകാരവും ചടങ്ങുകള്‍ നടന്നിരുന്നു. മകളുടെ വിവാഹദിവസം ഉമാ നായര്‍ പറഞ്ഞ കാര്യങ്ങളും ശ്രദ്ധിക്കപ്പെടുകയാണ്. മകള്‍ക്കും തനിക്കുമിടയിലെ ഏറ്റവും ബെസ്റ്റ് മൊമന്റ് തന്റെ മുഖം അവള്‍ ടാറ്റൂ ചെയ്തതാണ് എന്നാണ് ഉമാ നായര്‍ വീഡിയോയില്‍ പറയുന്നത്.


''മോള്‍ അത് ചെയ്യും എന്ന് ഞാന്‍ വിചാരിച്ചിരുന്നേയില്ല. കാരണം അവള്‍ ഒട്ടും വേദന സഹിക്കാത്തയാളാണ്. എങ്ങനെ അവള്‍ അത് ചെയ്തു എന്നറിയില്ല. അത് എന്റെ ജീവിതത്തിലെ ഏറ്റവും ബെസ്റ്റ് മൊമന്റ് ആയിരുന്നു'', ഉമാ നായര്‍ പറഞ്ഞു. നടി ദുര്‍ഗാ കൃഷ്ണ അടക്കമുള്ളവര്‍ ഉമാ നായര്‍ പങ്കുവെച്ച വീഡിയോയ്ക്കു താഴെ കമന്റ് ചെയ്തിട്ടുണ്ട്.
''എന്റെ ജീവിതത്തിലെ ഈ വലിയ ലക്ഷ്യത്തില്‍ എത്തിച്ചേരാന്‍ ഇന്നുവരെ എന്റെ ഒപ്പം കഴിഞ്ഞ 23 വര്‍ഷങ്ങളായി സഞ്ചരിച്ച  എല്ലാവര്‍ക്കും ഹൃദയത്തില്‍ തൊട്ട നന്ദി... സ്‌നേഹം... പേരു പറഞ്ഞാല്‍ തീരാത്ത ഒരു ലിസ്റ്റ് എന്റെ മുന്നില്‍ ഉണ്ട് അതുകൊണ്ടാണ് ഇവിടെ എടുത്ത് പറയാത്തത് സുഹൃത്തുക്കള്‍, സ്‌നേഹിക്കുന്നവര്‍,കുടുംബം അങ്ങനെ പോകും.  ഈ വിവാഹം ഇത്രയും അനുഗ്രഹം ആക്കി തന്ന എന്റെ ദൈവങ്ങള്‍... എന്നെ ആത്മാര്‍ത്ഥമായി സ്‌നേഹിക്കുന്നവര്‍ക്ക്... സ്‌നേഹം നിറഞ്ഞ നന്ദി...'', എന്നാണ് മകളുടെ വിവാഹ ശേഷം ഉമാ നായര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.
ടെലിവിഷന്‍ പ്രേക്ഷകരുടെ ഇഷ്ടനടിയാണ് ഉമാ നായര്‍. സെലിബ്രിറ്റികളടക്കം നിരവധി പേരാണ് ഗൗരിയുടെ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയത്.

facebook twitter