ഷെല്ലാക്രമണം ; എന്തും നേരിടാൻ സജ്ജമാകണമെന്ന് ഡൽഹിയിലെ ഉദ്യോഗസ്ഥർക്ക് നിർദേശം

03:35 PM May 09, 2025 | Neha Nair

ഡൽഹി: ഇന്ത്യൻ അതിർത്തിയിൽ പാകിസ്ഥാൻ നടത്തിയ കനത്ത ഷെല്ലാക്രമണത്തിന് പിന്നാലെ ഏത് സാഹചര്യവും നേരിടാൻ തയ്യാറാവാൻ ഡൽഹിയിലെ ഉദ്യോഗസ്ഥർക്ക് നിർദേശം. പാക് ആക്രമണം തുടരുന്ന സാഹചര്യത്തിൽ എല്ലാ ഉദ്യോഗസ്ഥരോടും നിർബന്ധമായും ജോലിക്കെത്താൻ നിർദേശം നൽകിയിരിക്കുന്നത്.

അതേസമയം, പാക്ക് ആക്രമണത്തിന് ശക്തമായ പ്രത്യാക്രമണം നടത്തുകയാണ് ഇന്ത്യ. ജമ്മുവിൽ നിന്ന് യുദ്ധവിമാനങ്ങൾ പറന്നുയർന്നു. പഞ്ചാബ്, ജമ്മു കശ്മീർ, രാജസ്ഥാൻ എന്നിവിടങ്ങളിലാണ് പാകിസ്ഥാൻ വ്യോമാക്രമണ ശ്രമം നടത്തിയത്. സൈനിക കേന്ദ്രങ്ങളും വിമാനത്താവളങ്ങളും ലക്ഷ്യമിട്ടായിരുന്നു പാകിസ്ഥാൻ ആക്രമണം നടത്തിയത്. പാകിസ്ഥാന്റെ മൂന്ന് യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ടു. പാകിസ്ഥാന്റെ എട്ട് മിസൈലുകളും ഇന്ത്യ തകർത്തു. എപ് 16, ജെഎഫ് 17 എന്നീ വിമാനങ്ങളാണ് ഇന്ത്യ വെടിവെച്ചിട്ടത്.

 

Trending :