+

ഞായറാഴ്‍ച ഞെട്ടിച്ച് ഹിറ്റ് 3

നാനി നായകനായ ചിത്രമാണ് ഹിറ്റ് 3. നേരത്തെ റിലീസ് ചെയ്‍ത ചിത്രത്തിന്റെ ടീസർ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരുന്നു. നാനി അവതരിപ്പിക്കുന്ന അർജുൻ സർക്കാർ എന്ന നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ടീസർ "സർക്കാരിന്റെ ലാത്തി" എന്ന പേരോടെയാണ് പുറത്ത് വന്നത്.

നാനി നായകനായ ചിത്രമാണ് ഹിറ്റ് 3. നേരത്തെ റിലീസ് ചെയ്‍ത ചിത്രത്തിന്റെ ടീസർ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരുന്നു. നാനി അവതരിപ്പിക്കുന്ന അർജുൻ സർക്കാർ എന്ന നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ടീസർ "സർക്കാരിന്റെ ലാത്തി" എന്ന പേരോടെയാണ് പുറത്ത് വന്നത്. ഡോക്ടർ ശൈലേഷ് കോലാനുവാണ് ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത്. മെയ്‍ ഒന്നിനെത്തിയ ചിത്രത്തിന്റെ ഇന്ത്യ നെറ്റ് കളക്ഷൻ ട്രേഡ് അനലിസ്റ്റുകളുടെ പ്രവചനത്തെയും അതിശയിപ്പിച്ച് 51.0 കോടിയിൽ ഇതിനകം എത്തിയപ്പോൾ ഞായറാഴ്‍ച മാത്രം 9.50 കോടി നേടിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

ഡോക്ടർ ശൈലേഷ് കോലാനു സംവിധാനം ചെയ്‌ത ഈ ചിത്രം നിർമിക്കുന്നത് വാൾ പോസ്റ്റർ സിനിമയുടെ ബാനറിൽ പ്രശാന്തി തിപിർനേനിക്കൊപ്പം നാനിയുടെ യുനാനിമസ്  പ്രൊഡക്ഷൻസും ചേർന്ന് ആണ്. വിശ്വക് സെൻ നായകനായെത്തിയതാണ് ഹിറ്റ്: ദ ഫസ്റ്റ് കേസ്. അദിവ് സേഷ് നായകനായി ഹിറ്റ്: ദ സെക്കൻഡ് കേസും വൻ വിജയമായിതിനാൽ മൂന്നിന് വലിയ പ്രതീക്ഷകളാണെന്ന് മാത്രമല്ല തെലുങ്കിലെ മിനിമം ഗ്യാരണ്ടിയുള്ള നടനായതിനാൽ നാനിയുടെ ഓരോ സിനിമയും മറ്റ് നായകൻമാരുടെയും ശ്രദ്ധയാകർഷിക്കുന്നതുമായിരുന്നു. നടൻ നാനി ഹിറ്റ് പരമ്പരയിലെ ചിത്രങ്ങളുടെ നിർമാതാവുമാണ്.

പ്രേക്ഷകർ ഇതുവരെ കാണാത്ത തരത്തിൽ, വളരെ വയലന്റ് ആയ അതിശക്തമായ പോലീസ് കഥാപാത്രമായാണ് നാനിയെ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നതെന്നു ടീസർ കാണിച്ചു തന്നിരുന്നു. പോലീസ് ഫോഴ്സിനെ ഒന്നാകെ അലട്ടുന്ന ഒരു കൊലപാതക പരമ്പര അന്വേഷിക്കാൻ എത്തുന്ന നായക കഥാപാത്രമായാണ് നാനി ഇതിലെത്തുന്നത്. നാനിയുടെ കരിയറിലെ തന്നെ ഏറ്റവും ഹൈപ്പ് ഉള്ള ചിത്രം കൂടിയാണ് ഹിറ്റ് 3. വമ്പൻ ബജറ്റിൽ മികച്ച സാങ്കേതിക സംഘത്തിന്റെ പിന്തുണയോടെ ഒരു ഗംഭീര സിനിമാനുഭവം നൽകിയിരിക്കുകയാണ് സംവിധായകൻ ശൈലേഷ് കോലാനു.

facebook twitter