പൂക്കോട് വെറ്ററിനറി സർവ്വകലാശാല വിദ്യാർത്ഥി സിദ്ധാർത്ഥവന്റെ മരണം ; ശിക്ഷാ നടപടിക്ക് വിധേയനായ രണ്ട് പേർക്ക് പു:നപ്രവേശനം

12:36 PM Mar 04, 2025 | AJANYA THACHAN

വയനാട് :പൂക്കോട് വെറ്ററിനറി സർവ്വകലാശാല വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണത്തിൽ ശിക്ഷാ നടപടിക്ക് വിധേയരായ രണ്ട് പേർക്ക് കോളേജിൽ  പു:നപ്രവേശനം. മൂന്ന് വിദ്യാർത്ഥികൾക്ക് ഹോസ്റ്റലിൽ തിരിച്ച് കയറുവാൻ അനുമതി. ഹോസ്റ്റലിൽ നിന്ന് പുറത്താക്കുവാനുള്ള അനുമതി റദ്ദാക്കിക്കെണ്ടാണ്  പു:നപ്രവേശന നടപടി. 

2024 ഫെബ്രുവരി 18-നാണ് സിദ്ധാർത്ഥനെ കോളേജ് ഹോസ്റ്റലിന്റെ ടോയിലെറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തൊട്ടുമുൻപുള്ള ദിവസങ്ങളിൽ വിദ്യാർത്ഥി നേരിടേണ്ടി വന്ന പരസ്യ വിചാരണയും അതിക്രൂര മർദ്ദനവുമാണ് മരണത്തിലേക്ക് നയിച്ചത്.  വാലന്റൈൻ ഡേയ്ക്ക് ഉണ്ടായ തർക്കമാണ് സിദ്ധാർത്ഥനെ മർദ്ദിക്കാനുണ്ടായ കാരണം .  സിദ്ധാർത്ഥനെ തുടർച്ചയായി എട്ട് മാസത്തോളം പീഡിപ്പിച്ചുവെന്ന ആന്റി റാഗിം​ഗ് റിപ്പോർട്ട് പുറത്തുവന്നിരുന്നു. ആദ്യം ലോക്കൽ പൊലീസ് അന്വേഷിച്ച കേസ് പിന്നീട് സി ബി ഐക്ക് കൈമാറുകയായിരുന്നു.