+

കോൽഐസ് ഇനി സിംപിളായി വീട്ടിലുണ്ടാക്കാം

സ്‌ട്രോബറി -1 കപ്പ് പഞ്ചസാര – 2 ടേബിൾ സ്പൂൺ തയാറാക്കുന്നവിധം:

ചേരുവകൾ:

സ്‌ട്രോബറി -1 കപ്പ്
പഞ്ചസാര – 2 ടേബിൾ സ്പൂൺ

തയാറാക്കുന്നവിധം:

സ്‌ട്രോബറി നന്നായി കഴുകി വൃത്തിയാക്കി വെള്ളം ചേർക്കാതെ മിക്‌സിയിൽ നല്ല പേസ്റ്റ് പരുവത്തിൽ അടിച്ചെടുക്കുക.

രണ്ട് ടേബിൾ സ്പൂൺ പഞ്ചസാരയും ഇട്ട് വീണ്ടും അടിക്കുക.

കുൽഫി മോൾഡിൽ ഒഴിച്ച് ഫ്രീസറിൽ കുറഞ്ഞത് എട്ട് മണിക്കൂ4 വച്ചതിന് ശേഷം എടുത്ത് ഉപയോഗിക്കാം.

കുൽഫി മോൾഡ് ഇല്ലെങ്കിൽ ഗ്ലാസ്സുകളിൽ പകർത്തി ഐസ്‌ക്രീം സ്റ്റിക്ക് ഇട്ട് ഫ്രീസറിൽ വെക്കുക.

എട്ട് മണിക്കൂറിന് ശേഷം ഇതെടുത്ത് ഒരു പാത്രത്തിൽ കുറച്ച് വെള്ളം നിറച്ച് ഗ്ലാസ്/മോൾഡ് വെള്ളത്തിൽ രണ്ട് മിനിട്ട് ഇറക്കിവെക്കുക.

facebook twitter