ചേരുവകള്‍
ബസ്മതി റൈസ്- അര കപ്പ്
സവോള- 1 നന്നായി അരിഞ്ഞത്
തക്കാളി- ചെറുത് നന്നായി അരിഞ്ഞത്
പച്ചമുളക്- രണ്ട്
ഗ്രീന്‍ പീസ്- കാല്‍ കപ്പ്
ബീന്‍സ് നന്നായി അരിഞ്ഞത്- 3 ടേബിള്‍ സ്പൂണ്‍
കാരറ്റ് അരിഞ്ഞത്- കാല്‍ കപ്പ്
ബേ ലീഫ്- 1 ചെറിയ പീസ്
കറുവാപ്പട്ട- 1 ഇഞ്ച്
ഗ്രാമ്പൂ-2
ഗരംമസാല- കാല്‍ ടീസ്പൂണ്‍
മഞ്ഞള്‍പൊടി- കാല്‍ ടീസ്പൂണ്‍
മുളകുപൊടി- 1 ടീസ്പൂണ്‍
മല്ലിയില – രണ്ട് ടേബിള്‍ സ്പൂണ്‍
വെളിച്ചെണ്ണ- 2 ടേബിള്‍ സ്പൂണ്‍
നെയ്യ്- 1 ടീസ്പൂണ്‍
വെള്ളം- 1 കപ്പ്
ഉപ്പ്- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
അരി കഴുകി കുതിര്‍ക്കാന്‍ വെക്കുക.
പ്രഷര്‍ കുക്കറില്‍ എണ്ണയും നെയ്യും ചൂടാക്കി ബേ ലീഫും കറുവാപ്പട്ടയും ഗ്രാമ്പുവും ചേര്‍ത്ത് ഇളക്കുക.
ഇതിലേക്ക് സവോള ചേര്‍ത്ത് വഴറ്റുക.
പച്ചമുളക് ചേര്‍ത്ത് തക്കാളിയും ഗ്രീന്‍ പീസും ബീന്‍സും കാരറ്റും ചേര്‍ക്കുക.
ഇതിലേക്ക് കുതിര്‍ത്തുവച്ച അരിയും ഗരംമസാലയും മഞ്ഞള്‍പൊടിയും മുളുകുപൊടിയും ഉപ്പും ചേര്‍ക്കുക.
ഇളക്കിയതിനുശേഷം ഒരു കപ്പ് വെള്ളമൊഴിക്കുക.
കുക്കര്‍ മൂടിവച്ച് രണ്ടു വിസിലാകും വരെ വേവിക്കുക.
ആവി പോയതിനുശേഷം മറ്റൊരു പാത്രത്തിലേക്ക് മാറ്റുക.