നടനും ഗായകനുമായ കൃഷ്ണചന്ദ്രന്റെ പിതാവ് നാരായണ രാജ അന്തരിച്ചു

01:36 PM Feb 15, 2025 | Litty Peter

നിലമ്പൂര്‍: നിലമ്പുര്‍ കോവിലകം അഞ്ചുമുറിയില്‍ താമസിക്കുന്ന പുന്നത്തൂര്‍ കോവിലകം വലിയ തമ്പുരാന്‍ നാരായണരാജ (94) അന്തരിച്ചു. കൃഷിവകുപ്പ് മുന്‍ ജോയിന്റ് ഡയറക്ടര്‍ ആയിരുന്നു. ഭാര്യ: പരേതയായ നളിനി തമ്പാട്ടി. 

മക്കള്‍: കൃഷ്ണചന്ദ്രന്‍ (സിനിമ സീരിയൽ നടൻ, പിന്നണി ഗായകന്‍), മീര (ചെന്നൈ). മരുമക്കള്‍: വനിത (സിനിമ, സീരിയല്‍ നടി), സതീഷ് മേനോന്‍ (ചെന്നൈ). സംസ്‌കാരം ശനിയാഴ്ച രാത്രി എട്ട് മണിക്ക് നിലമ്പുര്‍ കോവിലകം ശ്മശാനത്തില്‍.