ആവശ്യ സാധനങ്ങള്‍:
അരിപ്പൊടി – 2 കപ്പ്
തേങ്ങ – 1 മുറി
ഉപ്പ് – ആവശ്യത്തിന്
ശര്‍ക്കര – 150 ഗ്രാം
ഏലക്ക – 5 എണ്ണം (പൊടിച്ചത് )
ജീരകം പൊടിച്ചത് – ഒരു നുള്ള്
ഉണ്ടാക്കുന്ന വിധം:
ആദ്യം ശര്‍ക്കര ചൂടാക്കി ഉരുക്കി അരിച്ചെടുത്ത പാനിയാക്കി മാറ്റിവെയ്ക്കുക. ഇതിലേക്ക് ചിരകിയ തേങ്ങയും ഏലക്കപൊടിയും, ജീരകം പൊടിച്ചതും, ആവശ്യത്തിന് ഉപ്പും ചേര്‍ത്തു നന്നായി യോജിപ്പിച്ച് എടുക്കുക.
ശേഷം ഒരു പാത്രത്തിൽ എടുത്ത് വെച്ചിരിക്കുന്ന അരിപ്പൊടി ചൂടുവെള്ളത്തില്‍ നന്നായി കുഴച്ചെടുക്കുക. നല്ല ചൂടുവെള്ളത്തില്‍ കുഴച്ചാല്‍ കൊഴുക്കട്ട ഉണ്ടാക്കുമ്പോള്‍ പൊട്ടിപ്പോകില്ല. കുഴച്ച മാവ് ചെറിയ ചൂടോടെ ഉരുളകളാക്കി, കനംകുറച്ച് പരത്തി, നേരത്തേ തയ്യാറാക്കിയ മിശ്രിതം നിറച്ച്, വീണ്ടും ഉരുളകളാക്കുക. ഈ ഉരുളകള്‍ ആവിയില്‍ വേവിച്ചെടുക്കുക. കൊഴുക്കട്ട റെഡി.