കൊല്ലം : തിരുമുല്ലവാരത്ത് മനയിൽകുളങ്ങരയിലെ ആൾത്താമസമില്ലാത്ത വീടിന്റെ പറമ്പിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി. സ്ഥലത്ത് തേങ്ങയിടാൻ എത്തിയ തൊഴിലാളിയാണ് മാസങ്ങൾ പഴക്കമുള്ള അസ്ഥികൂടം ആദ്യം കണ്ടത്. ഇത് മധ്യവയസ്കനായ ഒരു പുരുഷന്റേതാണെന്നാണ് പ്രാഥമിക നിഗമനം.
Trending :
വിവരമറിഞ്ഞ് കൊല്ലം വെസ്റ്റ് പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. മരണപ്പെട്ടയാളെ തിരിച്ചറിയുന്നതിനും സംഭവത്തിൽ ദുരൂഹതയുണ്ടോ എന്ന് കണ്ടെത്തുന്നതിനുമായി പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു